വയേര്‍ഡ്, വയര്‍ലെസ് ഇയര്‍ഫോണുകളും ഹെഡ്‌ഫോണുകളുമായി ടിസിഎല്‍
1 min readഇന്ത്യന്‍ വിപണിയില്‍ വൈകാതെ ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്‌സ് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു
ന്യൂഡെല്‍ഹി: ടിസിഎല്‍ പുതുതായി വയേര്‍ഡ്, വയര്‍ലെസ് ഇയര്‍ഫോണുകളും ഹെഡ്‌ഫോണുകളും ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ്ഒസിഎല്‍200ബിടി, എസിടിവി100ബിടി, ഇഎല്‍ഐടി200എന്‍സി എന്നീ മൂന്ന് വയര്‍ലെസ് നെക്ക്ബാന്‍ഡ് സ്റ്റൈല്‍ ഇന്‍-ഇയര്‍ ഹെഡ്‌ഫോണുകളാണ് പുറത്തിറക്കിയത്. എസ്ഒസിഎല്‍100, എസ്ഒസിഎല്‍200, എസ്ഒസിഎല്‍300, എസിടിവി100 എന്നീ നാല് വയേര്‍ഡ് ഇന്‍-ഇയര്‍ ഹെഡ്‌ഫോണുകളും വിപണിയില്‍ അവതരിപ്പിച്ചു. എംടിആര്‍ഒ200, ഇഎല്‍ഐടി400എന്‍സി എന്നീ രണ്ട് വയേര്‍ഡ് ഓവര്‍ ദ ഇയര്‍ ഹെഡ്‌ഫോണുകളും പുറത്തിറക്കി. ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ (എഎന്‍സി) ലഭിച്ചതാണ് ഇഎല്‍ഐടി400എന്‍സി, ഇഎല്‍ഐടി200എന്‍സി എന്നീ മോഡലുകള്‍. ഇന്ത്യന്‍ വിപണിയില്‍ വൈകാതെ ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്‌സ് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.
12.2 എംഎം ഹൈ റെസലൂഷന്‍ ഓഡിയോ ഡ്രൈവറുകള്‍ സഹിതം വരുന്ന ഇഎല്‍ഐടി200എന്‍സി ഇന്‍-ഇയര്‍ വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ക്ക് 2,299 രൂപയാണ് വില. എസ്എന്‍സി ഫംഗ്ഷണാലിറ്റി, ബ്ലൂടൂത്ത് 4.2 കണക്റ്റിവിറ്റി എന്നിവ സപ്പോര്‍ട്ട് ചെയ്യും. എഎന്‍സി ഇല്ലാതെ 10 മണിക്കൂര്‍, എഎന്‍സി ഓണ്‍ ചെയ്താല്‍ എട്ട് മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കുമെന്ന് ടിസിഎല്‍ അവകാശപ്പെട്ടു. പതിനഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കും. വ്യക്തമായ കോളുകള്‍ക്കായി ഇക്കോ കാന്‍സലേഷന്‍ ടെക്‌നോളജി സവിശേഷതയാണ്. ഫ്‌ളെക്‌സിബിള്‍ നെക്ക്ബാന്‍ഡ് ഡിസൈന്‍ നല്‍കി. വയേര്‍ഡ് ഓപ്ഷനിലും ഇഎല്‍ഐടി200എന്‍സി ലഭിക്കും. സിമന്റ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍.
ടിസിഎല്‍ എസിടിവി100ബിടി വയര്‍ലെസ് നെക്ക്ബാന്‍ഡ് സ്റ്റൈല്‍ ഇന്‍-ഇയര്‍ ഹെഡ്‌ഫോണിന് 1,799 രൂപയാണ് വില. ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി ലഭിക്കും. തുടര്‍ച്ചയായി പന്ത്രണ്ട് മണിക്കൂര്‍ വരെ പ്ലേബാക്ക് സമയം ലഭ്യമാണ്. അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. പതിനഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ പ്ലേബാക്ക് ലഭിക്കും. ഫ്‌ളെക്‌സിബിള്‍ ഇയര്‍ ഹുക്ക് ഡിസൈന്‍ കാണാം. മികച്ച ഗ്രിപ്പ് ലഭിക്കുന്നതിന് കേബിള്‍ ക്രമീകരിക്കാന്‍ കഴിയും. ഐപിഎക്‌സ്4 നിലവാരമുള്ളതാണ് ആക്‌സസറി. അധിക സുരക്ഷ എന്ന നിലയില്‍ നാനോ കോട്ടിംഗ് നല്‍കി. മോന്‍സ ബ്ലാക്ക്, ക്രിംസണ്‍ വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഇയര്‍ഫോണുകള്‍ ലഭിക്കും.
എസ്ഒസിഎല്‍200ബിടി നെക്ക്ബാന്‍ഡ് സ്റ്റൈല്‍ വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്ക് 1,299 രൂപയാണ് വില. ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി ലഭ്യമാണ്. 17 മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കുമെന്ന് അവകാശപ്പെടുന്നു. രണ്ട് മണിക്കൂര്‍കൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മൂന്ന് മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കും.
രണ്ട് ഓവര്‍ ഇയര്‍ ഹെഡ്‌ഫോണുകളും ടിസിഎല്‍ അവതരിപ്പിച്ചു. ഇഎല്‍ഐടി400എന്‍സി മോഡലിന് 6,999 രൂപയാണ് വില. സിമന്റ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. എഎന്‍സി, ഹൈ റെസലൂഷന്‍ ഓഡിയോ എന്നിവ സപ്പോര്‍ട്ട് ചെയ്യും. എഎന്‍സി ഓഫ് ചെയ്താല്‍ 22 മണിക്കൂര്‍ പ്ലേബാക്ക് സമയം, എഎന്‍സി സ്വിച്ച് ഓണ്‍ ചെയ്താല്‍ 16 മണിക്കൂര്‍ സമയം ലഭിക്കും. പതിനഞ്ച് മിനിറ്റ് അതിവേഗ ചാര്‍ജിംഗ് നടത്തിയാല്‍ നാല് മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കും. മെമ്മറി ഫോം കുഷ്യന്‍ സവിശേഷതയാണ്. തലയില്‍ കൂടുതല്‍ കംഫര്‍ട്ട് ലഭിക്കുന്നതിനായി ഭാരം കുറവാണ്. മ്യൂസിക്, കോള്‍ കണ്‍ട്രോള്‍ കൂടാതെ ഇക്കോ കാന്‍സലേഷന്‍ സാങ്കേതികവിദ്യയും നല്‍കി.
ടിസിഎല്‍ എംടിആര്‍ഒ200 ഓണ്‍-ഇയര്‍ ഹെഡ്‌ഫോണുകള്‍ക്ക് 1,099 രൂപയാണ് വില. 32 എംഎം സ്പീക്കര്‍ ഡ്രൈവറുകള്‍ നല്‍കി. ഇന്‍-ലൈന്‍ മൈക്രോഫോണ്‍, മ്യൂസിക്, കോള്‍ കണ്‍ട്രോളുകള്‍ക്കായി റിമോട്ട് എന്നിവയും സവിശേഷതകളാണ്. ആഷ് വൈറ്റ്, ബര്‍ഗണ്ടി ക്രഷ്, ഷാഡോ ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
വയേര്‍ഡ് ഇന്‍-ഇയര്‍ ഹെഡ്‌ഫോണ്‍ സെഗ്‌മെന്റിലെ ടിസിഎല്‍ എസിടിവി100 മോഡലിന് 699 രൂപയാണ് വില. മന്‍സ ബ്ലാക്ക്, ക്രിംസണ്‍ വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. മൂന്ന് വ്യത്യസ്ത വലുപ്പത്തില്‍ ഇയര്‍ ടിപ്പുകള്‍, ഓവല്‍ ആകൃതിയില്‍ അക്കൗസ്റ്റിക് ട്യൂബ് എന്നിവ ലഭിച്ചു. ഫ്‌ളെക്‌സിബിള്‍ ഇയര്‍ ഹുക്ക് ഡിസൈന്‍, ഐപിഎക്‌സ്4 നിലവാരം എന്നിവ സവിശേഷതകളാണ്.
ടിസിഎല്‍ എസ്ഒസിഎല്‍300 ഇന്‍-ഇയര്‍ ഇയര്‍ഫോണുകള്‍ക്ക് 599 രൂപയാണ് വില. 8.6 എംഎം ഓഡിയോ ഡ്രൈവറുകള്‍ ലഭിച്ചു. എസ്ഒസിഎല്‍200 മോഡലിന് 499 രൂപയാണ് വില. 12.2 എംഎം ഓഡിയോ ഡ്രൈവറുകള്‍ സവിശേഷതയാണ്. ടിസിഎല്‍ എസ്ഒസിഎല്‍100 മോഡലിന് 299 രൂപയാണ് വില. ഓഷ്യന്‍ ബ്ലൂ, ഫാന്റം ബ്ലാക്ക്, സണ്‍റൈസ് പര്‍പ്പിള്‍, സണ്‍സെറ്റ് ഓറഞ്ച്് എന്നീ വിവിധ കളര്‍ ഓപ്ഷനുകളില്‍ ഇവ ലഭിക്കും.