November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഗ് ബാസ്ക്കറ്റ് ഓഹരി എറ്റെടുക്കലിന് ടാറ്റയ്ക്ക് അനുമതി

1 min read

ഇ-പലചരക്ക് വിപണി 2020 അവസാനത്തോടെ 3 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പലചരക്ക് വില്‍പ്പന പ്ലാറ്റ്ഫോമായ ബിഗ് ബാസ്ക്കറ്റില്‍ ഭൂരിപക്ഷം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ടാറ്റ ഡിജിറ്റലിന് അംഗീകാരം നല്‍കി. സൂപ്പര്‍മാര്‍ക്കറ്റ് ഗ്രോസറി സപ്ലൈസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ (എസ്ജിഎസ്) മൊത്തം ഓഹരി മൂലധനത്തിന്‍റെ 64.3 ശതമാനം വരെ ടാറ്റ ഡിജിറ്റലിന് സ്വന്തമാക്കാം. ബിഗ്ബാസ്കറ്റിന്‍റെ ഓണ്‍ലൈന്‍ റീട്ടെയില്‍ ബിസിനസ്സ് നടത്തുന്ന ഇന്നൊവേറ്റീവ് റീട്ടെയില്‍ കണ്‍സെപ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മൊത്തം നിയന്ത്രണം എസ്ജിഎസിന് ഏറ്റെടുക്കാം.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ബിഗ് ബാസ്ക്കറ്റില്‍ 29 ശതമാനം ഓഹരിയുള്ള അലിബാബ, നിക്ഷേപകരായ ആക്റ്റിസ് എല്‍എല്‍പി (16.3 ശതമാനം), ഐഎഫ്സി (4.1 ശതമാനം) എന്നിവ ടാറ്റ ഡിജിറ്റലിന്‍റെ വരവോടു കൂടി കമ്പനിയുടെ പുറത്തേക്ക് കടക്കും. ഏകദേശം 9,300 കോടി രൂപയ്ക്കാണ് ഈ ഓഹരി ഏറ്റെടുക്കല്‍ പദ്ധതിക്ക് ടാറ്റ അന്തിമ അംഗീകാരം നല്‍കിയത്.

റെഡ്സീറിന്‍റെയും ബിഗ്ബാസ്കറ്റിന്‍റെയും റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ ഇ-പലചരക്ക് വിപണി 2019 ലെ 1.9 ബില്യണ്‍ ഡോളറില്‍ നിന്ന് 2020 അവസാനത്തോടെ 3 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ഓടെ 57 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ ഇത് 18 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

ടാറ്റാസ്, ആമസോണ്‍, റിലയന്‍സ്, വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാര്‍ട്ട്, ഉദാന്‍ എന്നിവയുള്‍പ്പെടെ വമ്പന്‍മാര്‍ ഈ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചതിനാല്‍, ഇ-ഗ്രോസറി ഏറ്റവും പ്രിയങ്കരമായ റീട്ടെയില്‍ വിഭാഗങ്ങളിലൊന്നായി ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തില്‍ വിപണി മല്‍സരത്തില്‍ മുന്‍നിരയിലെത്താന്‍ ടാറ്റയുടെ കടന്നുവരവ് ബിഗ് ബാസ്ക്കറ്റിനെ സഹായിക്കും.

കോവിഡ് 19 സൃഷ്ടിച്ച സവിശേഷ സാഹചര്യം രാജ്യത്തെ ഇ- ഗ്രോസറി വിപണിയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഇ-കൊമേഴ്സില്‍ വലിയ വളര്‍ച്ച പ്രകടമാക്കുന്ന മേഖലകളിലൊന്നാണ് പലചരക്ക്. രാജ്യത്തെ കൂടുതല്‍ വിപണികളില്‍ ഇ-ഗ്രോസറിയുടെ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വിതരണ ശൃംഖലയില്‍ അനുഭവപ്പെടുന്ന തടസം താല്‍ക്കാലികമായി ഈ മേഖലയെയും ബാധിച്ചിട്ടുണ്ട്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3