November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രായമാകലിനെ നിയന്ത്രിക്കുന്ന ജീനുകള്‍: മുന്‍ധാരണകളില്‍ തിരുത്തലുകള്‍ വേണമെന്ന് ശാസ്ത്രജ്ഞര്‍

1 min read

പ്രായമാകല്‍ പ്രക്രിയയുടെ ഭാഗമായ ജീനുകളെന്ന് കാലങ്ങളായി കരുതപ്പെടുന്ന ജീനുകളില്‍ മുപ്പത് ശതമാനം മാത്രമേ യഥാര്‍ത്ഥത്തില്‍ ഈ പ്രക്രിയയില്‍ പങ്കെടുക്കുന്നുള്ളു

ന്യൂയോര്‍ക്ക്: പ്രായമാകല്‍ പ്രക്രിയയുടെ ഭാഗമായ ജീനുകളെന്ന് കാലങ്ങളായി കരുതപ്പെടുന്ന ജീനുകളില്‍ മുപ്പത് ശതമാനം മാത്രമേ യഥാര്‍ത്ഥത്തില്‍ ഈ പ്രക്രിയയില്‍ പങ്കെടുക്കുന്നുള്ളുവെന്ന കണ്ടെത്തലുമായി അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ (എന്‍ഐഎച്ച്) നിന്നുള്ള ഇന്ത്യന്‍- അമേരിക്കന്‍ ഗവേഷകര്‍. പ്രായമാകലിനെ നിയന്ത്രിക്കുന്ന ജീനുകളില്‍ പുനര്‍പഠനം ആവശ്യമാണെന്നാണ് ഈ പഠനം നിര്‍ദ്ദേശിക്കുന്നത്.

പഴയീച്ചകളെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണത്തിലാണ് ശാസ്ത്രജ്ഞര്‍ ഈ നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്. ബാക്ടീരിയകള്‍ക്കെതിരായ ആന്റിബോഡികള്‍ നല്‍കി അവയിലെ, മുമ്പ് പ്രായമാകലിനെ നിയന്ത്രിക്കുന്നുവെന്ന് കരുതപ്പെട്ടിരുന്ന നൂറോളം ജീനുകളിലെ മാറ്റങ്ങള്‍ അവയുടെ ജീവിതകാലയളവ് മുഴുവന്‍ ഗവേഷകര്‍ നിരീക്ഷിച്ചു. അവരെ അതിശയപ്പെടുത്തിക്കൊണ്ട്, ആന്റിബോഡികള്‍ പഴയീച്ചകളുടെ ആയുസ്സ് വര്‍ധിപ്പിച്ചുവെന്ന് മാത്രമല്ല, പ്രായമാകലുമായി ബന്ധപ്പെട്ട നിരവധി ജീനുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടാക്കുകയും ചെയ്തു. കാലങ്ങളായി പ്രായമാകലിനെ നിയന്ത്രിക്കുന്നുവെന്ന് കരുതപ്പെട്ടിരുന്ന ജീനുകളില്‍ മുപ്പത് ശതമാനം മാത്രമേ ജീവിവര്‍ഗ്ഗത്തിന്റെ ആന്തരിക ഘടികാരത്തിന്റെ ഗതി നിയന്ത്രിക്കുന്നുള്ളുവെന്നും ബാക്കിയുള്ളവ ബാക്ടീരിയയോടുള്ള ശരീരത്തിന്റെ പ്രതികരണം പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പറയുന്നു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ദശാബ്ദങ്ങളായി, ശാസ്ത്രജ്ഞര്‍ പ്രായമാകലിനെ സ്വാധീനിക്കുന്ന പൊതുവായ ജീനുകളുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. വിരകള്‍ തുടങ്ങി മനുഷ്യര്‍ വരെ ജീവമണ്ഡലത്തിലെ മുഴുവന്‍ ജീവികളിലും പ്രായമാകല്‍ പ്രക്രിയയെ നിയന്ത്രിക്കുന്നത് ഈ ജീനുകളാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇവയില്‍ 30 ശതമാനം മാത്രമേ പ്രായമാകല്‍ പ്രക്രിയയില്‍ നേരിട്ട് പങ്കെടുക്കുന്നുള്ളുവെന്ന കണ്ടെത്തല്‍ ഞെട്ടലുണ്ടാക്കുന്നതായിരുന്നുവെന്ന് എന്‍ഐഎച്ചിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോഡേഴ്‌സ് ആന്‍ഡ് സ്‌ട്രോക്കില്‍ നിന്നുള്ള എഡ്വേര്‍ഡ് ജിനിജര്‍ പറഞ്ഞു. പ്രായമാകലുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ കാരണങ്ങള്‍ മനസിലാക്കാന്‍ തങ്ങളുടെ കണ്ടെത്തലുകള്‍ ആരോഗ്യ ഗവേഷകര്‍ക്ക് ഉപകാരപ്പെടുമെന്നാണ് കരുതുന്നതെന്നും എഡ്വേര്‍ഡ് പറഞ്ഞു. ജേണല്‍ ഐസയന്‍സിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ജനിച്ചയുടനുള്ള ആണ്‍ പഴയീച്ചകളെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. ഡ്രോസോഫില എന്ന വിഭാഗത്തില്‍ പെട്ടവയായിരുന്നു ഇവ. ഈ ഈച്ചകളില്‍ ബാക്ടീരിയയുടെ വളര്‍ച്ച തടയുന്നതിനായി അവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ലഭ്യമാക്കിയിരുന്നു. തുടക്കത്തില്‍ ആന്റിബയോട്ടിക്കുകള്‍ പഴയീച്ചകളില്‍ പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടാക്കില്ലെന്നായിരുന്നു ഗവേഷകരുടെ ധാരണ. എന്നാല്‍ അവരുടെ കണ്ടെത്തലുകള്‍ അമ്പരിപ്പിക്കുന്നതായിരുന്നു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം മൂലം പഴയീച്ചകളുടെ ആയുസ്സ് ആറ് ദിവസം ദീര്‍ഘിപ്പിക്കാന്‍ സാധിച്ചു. ആന്റിബയോട്ടിക്കുകള്‍ നല്‍കാത്തവ 57 ദിവസം വരെ ജീവിച്ചപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കിയത 63 ദിവസം വരെ ജീവിച്ചു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഈച്ചകളുടെ ആയുസ്സ് കണക്കിലെടുക്കുമ്പോള്‍ ആറ് ദിവസങ്ങള്‍ എന്നത് വളരെ വലിയ കാലയളവാണെന്നും മനുഷ്യരുടെ ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് സമമാണെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ എന്‍ഐഎച്ചിലെ ഗവേഷകനും പഠനത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുമായ അരവിന്ദ് കുമാര്‍ ശുക്ല പറഞ്ഞു. ആന്റിബോഡികള്‍ നല്‍കിയ ഈച്ചകള്‍ കൂടുതല്‍ കാലം ജീവിച്ചതെന്തെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനാണ് ഗവേഷകര്‍ അവയുടെ ജീനുകള്‍ പഠനവിധേയമാക്കിയത്. ആധുനിക ജനിതക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഴയീച്ചകളിലെ ജീനുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചത്. തുടക്കത്തില്‍ പഠനഫലങ്ങള്‍ തങ്ങള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അരവിന്ദ് പറയുന്നു. കാലങ്ങളായി പ്രായമാകലിനെ സ്വാധീനിക്കുന്നുുവെന്ന് കരുതപ്പെട്ടിരുന്ന ഭൂരിഭാഗം ജീനുകളും ബാക്ടീരികളോടുള്ള പ്രതികരണമാണ് കാഴ്ചവെച്ചതെന്നും പ്രായമാകലുമായി അതിന് പ്രത്യേകിച്ച് ബന്ധമില്ലെന്‌നും അദ്ദേഹം പറഞ്ഞു.

Maintained By : Studio3