November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗര്‍ഭിണികളില്‍ പകര്‍ച്ചവ്യാധി വ്യാപനം കൂടുതലെന്ന് അമേരിക്കന്‍ പഠനം

1 min read

വാക്‌സിനേഷന്‍ യജ്ഞത്തില്‍ ‘ഹൈ റിസ്‌ക് ഹെല്‍ക്ക് കണ്ടീഷന്‍’ വിഭാഗത്തില്‍ ഗര്‍ഭിണികളെയും ഉള്‍പ്പെടുത്തണമെന്ന് ഗവേഷകര്‍

ന്യൂയോര്‍ക്ക്: ഗര്‍ഭിണികളില്‍ കോവിഡ്-19 രോഗ സാധ്യത കൂടുതലാണന്ന് അമേരിക്കന്‍ പഠനം. വാഷിംഗ്ടണിലെ ഗര്‍ഭിണികളില്‍ സമാന പ്രായത്തിലുള്ളവരെ അപേക്ഷിച്ച് രോഗ നിരക്ക് 70 ശതമാനം അധികമാണെന്നാണ് പഠനം പറയുന്നത്.

വാക്‌സിനേഷന്‍ യജ്ഞനത്തില്‍ ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകതയാണ് പുതിയ കണ്ടെത്തല്‍ വെളിവാക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

പ്രതീക്ഷിച്ചത് പോലെ ഗര്‍ഭിണികള്‍ പകര്‍ച്ചവ്യാധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ക്രിസ്റ്റീന ആഡംസ് വാള്‍ഡോര്‍ഫ് പറഞ്ഞു. ഗര്‍ഭിണികളിലെ ഉയര്‍ന്ന രോഗ നിരക്കും  കോവിഡ്-19 മൂലം ഗുരുതരമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രസവസമയത്തെ മരണസാധ്യതയും കണക്കിലെടുത്ത് വാക്‌സിനേഷന്‍ യജ്ഞനത്തില്‍ ഗര്‍ഭിണികളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും ക്രിസ്റ്റീന പറഞ്ഞു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

മുപ്പത്തിയഞ്ചോളം ആശുപത്രികളും ക്ലിനിക്കുകളുമാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. 2020 മാര്‍ച്ചിനും ജൂണിനുമിടയില്‍ വാഷിംഗ്ടണില്‍ 240 ഗര്‍ഭിണികള്‍ത്ത് കോവിഡ്-19 പിടിപെട്ടതായി ഇവര്‍ കണ്ടെത്തി. വാഷിംഗ്ടണ്ണില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ ജനനങ്ങളുടെ 61 ശതമാനമാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്.

പ്രസവത്തിന് മുന്നോടിയായുള്ള ചെക്കപ്പുകളില്‍ കോവിഡ്-19 വാക്‌സിന്റെ ഗുണങ്ങളെ കുറിച്ചും അപകടവശങ്ങളെ കുറിച്ചും ഗര്‍ഭിണികള്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും ക്രിസ്റ്റീന ആവശ്യപ്പെട്ടു. അടുത്ത പകര്‍ച്ചവ്യാധികളിലെങ്കിലും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഈ പഠന റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്തണമെന്നും വാക്‌സിന്‍ പരീക്ഷണങ്ങളിലും വിതരണത്തിലും ഗര്‍ഭിണികള്‍ത്ത് സ്വന്തമായൊരു ഇരിപ്പിടം ഉണ്ടാകണമെന്നും ക്രിസ്റ്റീന അഭിപ്രായപ്പെട്ടു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3