Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News
തിരുവനന്തപുരം: സംസ്ഥാന
ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇൻറർനാഷണൽ സെൻറർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സൊല്യൂഷന്‍സിലെ (ICFOSS) സ്വതന്ത്ര ഇൻകുബേറ്റർ, ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഡസ്ട്രിയൽ സംവിധാനത്തോടെയുള്ള ഇൻകുബേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നു. ഇതിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വനിതാ സംരംഭകർക്കും ഭിന്നശേഷിക്കാരുടെ സംരംഭങ്ങൾക്കും മുൻഗണന നൽകും. ഓപ്പൺ സോഴ്സ് ഹാർഡ് വെയർ/സോഫ്റ്റ്‌വെയർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് അവസരം. പ്രവേശനം ലഭിക്കുന്ന സംരംഭകർക്ക് ഐസിഫോസിന്റെ വിപുലമായ ഓപ്പൺ ഹാർഡ് വെയർ റിസർച്ച് & ടെസ്റ്റിംഗ് ലാബിന്റെയും ഓപ്പൺ ഐ ഓ ടി, ഓപ്പൺ ഡ്രോൺ, ഓപ്പൺ ജി ഐ എസ്, ഓപ്പൺ ഈ ആർ പി സൊല്യൂഷൻ, ഈ-ഗവേണന്‍സ്, ലാംഗ്വേജ് ടെക്നോളജി, അസിസ്‌റ്റീവ് ടെക്നോളജി മേഖലകളുമായി സഹകരിച്ച് പ്രവർത്തിച്ച് തങ്ങളുടെ പ്രൊഡക്ടുകളും സൊല്യൂഷനുകളും വികസിപ്പിക്കാനും മാർക്കറ്റിൽ എത്തിക്കാനുള്ള അവസരവും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയില്‍ : incubator@icfoss.in, ഫോണ്‍: 0471-2700012/13/ 9400225962/ 04712413012/13/14.