Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രതിമാസ ഓണ്‍ലൈന്‍ പ്രദര്‍ശന പരിപാടിയായ റിങ്ക് ഡെമോ ഡേ (RINK DEMO DAY) ജൂലൈ 30 ന് രാവിലെ 10.30 ന് നടക്കും. കാസര്‍ഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത വാണിജ്യവല്‍ക്കരിക്കാവുന്ന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. തോട്ടവിളകളില്‍ നിന്ന് നിര്‍മ്മിക്കാവുന്ന പലതരം ഉത്പന്നങ്ങള്‍, നിര്‍മ്മാണത്തിനു സഹായകമാകുന്ന യന്ത്രസാമഗ്രികള്‍, അതിനാവശ്യമായ സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശനത്തില്‍ ലഭ്യമാകും. പ്രദര്‍ശനത്തിനൊപ്പം ഇതുമായി ബന്ധപ്പെട്ട ഗവേഷകരോട് സംവദിക്കാനുള്ള അവസരവുമുണ്ടാകും. അഗ്രോപാര്‍ക്ക്, ടൈ കേരള എന്നിവരുമായി സഹകരിച്ചാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ ലിങ്ക്: https://bit.ly/rink-cpcri.