ദക്ഷിണേന്ത്യയില്‍ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവുമായി സോട്ടി
1 min readറിക്രൂട്ട്മെന്‍റ് ഡ്രൈവിന് മുന്നോടിയായി കമ്പനി ജൂലൈ 6-ന് ഓണ്‍ലൈന്‍ റോഡ് ഷോ
കൊച്ചി: ആഗോളതലത്തില്‍ ഏറ്റവും വിശ്വാസ്യതയുള്ള മൊബൈല്‍, ഐഒടി മാനേജ്മെന്‍റ് സൊല്യൂഷന്‍സ് ദാതാക്കളില്‍ ഒന്നായ, കാനഡ ആസ്ഥാനമായ സോട്ടി ദക്ഷിണേന്ത്യയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ് നടത്തുന്നു. ബിഇ, ബിടെക്, എംടെക്, എംഎസ്സി, എംസിഎ കോഴ്സ് കഴിഞ്ഞവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുമായാണ് റിക്രൂട്ട്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന റിക്രൂട്ട്മെന്‍റ് ഡ്രൈവിലേക്ക് ദക്ഷിണേന്ത്യയിലെ 200 കോളേജുകളില്‍ നിന്നായി 10,000-ലേറെ വിദ്യാര്‍ഥികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. റിക്രൂട്ട്മെന്‍റ് ഡ്രൈവിന് മുന്നോടിയായി കമ്പനി ജൂലൈ 6-ന് ‘സോട്ടി നെക്സ്റ്റ് ജെന്‍ റോഡ്ഷോ സൗത്തിന്ത്യ എഡിഷന്‍’ എന്ന പേരില്‍ ഓണ്‍ലൈന്‍ റോഡ്ഷോ സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് 6.30 മുതല്‍ രാത്രി 8.30 വരെ നടക്കുന്ന റോഡ്ഷോയില്‍ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സോട്ടിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അറിയാനും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രസന്‍റേഷനുകള്‍ കേള്‍ക്കാനും അവസരമുണ്ടാകും.
ഓഗസ്റ്റ് 5-ന് നടക്കുന്ന രണ്ടാംഘട്ടത്തില്‍ ഓണ്‍ലൈന്‍ ടെസ്റ്റും കമ്പനി ഉദ്യോഗസ്ഥരുമായുള്ള അഭിമുഖവും ഉണ്ടാകും. ഇന്ത്യയില്‍ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുള്ള സോട്ടി, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രതിഭകളായ നിരവധി വിദ്യാര്‍ഥികളുമായി അശയവിനിമയം നടത്തിയിട്ടുണ്ടെന്ന് സോട്ടി സൗത്തിന്ത്യ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് ജോസഫ് സാമുവല്‍ പറഞ്ഞു. വിശദ വിവരങ്ങള്‍ https://soti.net/india എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.