December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സോണി എക്സ്എവി-എഎക്സ്8500 കാര്‍ എവി റിസീവര്‍

1 min read

കൊച്ചി: സോണി ഇന്ത്യ തങ്ങളുടെ കാര്‍ എവി റിസീവറുകളുടെ നിരയിലേക്ക് ഒരു പുതിയ കൂട്ടിച്ചേര്‍ക്കല്‍ കൂടി പ്രഖ്യാപിച്ചു.എക്സ്എവി-എഎക്സ്8500 മോഡലാണ് പുതുതായി അവതരിപ്പിച്ചത്. ഉപയോക്താവിന് നിരവധി ഇഷ്ടാനുസൃതമാക്കാവുന്ന ഫീച്ചറുകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച ഓഡിയോ-വീഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ എക്സ്എവി-എഎക്സ്8500. വിടവില്ലാത്ത ആന്‍റിഗ്ലെയര്‍ ഡിസ്പ്ലേയോടു കൂടിയ ഹൈഡെഫനിഷന്‍ കപ്പാസിറ്റീവ് 10.1 ഇഞ്ച് ടച്ച് സ്ക്രീനാണ് എക്സ്എവിഎഎക്സ്8500ന് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റ് ചെയ്യാം. സുഖപ്രദമായ കാഴ്ചാനുഭവം സാധ്യമാക്കുന്നതാണ് എക്സ്എവി-എഎക്സ്8500ലെ എച്ച്ഡിഎംഐ കണക്റ്റിവിറ്റി. ഓരോ യാത്രയ്ക്കും അനുയോജ്യമായ തരത്തില്‍ കാഴ്ചാ ആംഗിള്‍ എളുപ്പത്തില്‍ ക്രമീകരിക്കാനും സാധിക്കും. സൗണ്ട് കസ്റ്റമൈസ് ചെയ്യാനുള്ള നിരവധി ഓപ്ഷനുകളും എക്സ്എവി-എഎക്സ്8500 വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മികച്ച ശബ്ദ നിലവാര അനുഭവത്തിനായി എല്‍ഡിഎസി സാങ്കേതിവിദ്യയും പുതിയ എവി റിസീവറില്‍ സജജീകരിച്ചിട്ടുണ്ട്. രൂപഭംഗിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, പരിസ്ഥിതി മനസില്‍ കണ്ടാണ് എക്സ്എവി-എഎക്സ്8500ന്‍റെ രൂപകല്പന. സോണിയുടെ ക്വിക്ക് വേക്ക് അപ്പ് ഫീച്ചര്‍, 3-ക്യാമറ ട്രിഗര്‍ ഇന്‍പുട്ട്സ്, യുഎസ്ബി ടൈപ്പ് സിയുമായുള്ള അനുരൂപത, 3-പ്രീ ഔട്ട് ടെര്‍മിനല്‍സ്, ലളിതമായ ബട്ടണ്‍ കണ്ട്രോള്‍സ്, കസ്റ്റമൈസ് ചെയ്യാവുന്ന വാള്‍പേപ്പര്‍, സിംഗിള്‍-ഡിഐഎന്‍ ചേസിസ് തുടങ്ങിയ അധിക സവിശേഷതകളുമുണ്ട്. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത പ്രീമിയം കാര്‍ ഡീലര്‍മാരില്‍ നിന്ന് സോണി എക്സ്എവി-എഎക്സ്8500 ലഭ്യമാണ്.. 99,990 രൂപയാണ് വില.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3