ആമസോണ്‍ പ്രൈം ഡേയില്‍ സ്‌മോള്‍ ബിസിനസ്സുകളുടെ 2400 ഓളം ഉല്‍പ്പന്നങ്ങള്‍
ചെറുകിട, ഇടത്തരം ബിസിനസ്സുകളും സ്റ്റാര്‍ട്ട്അപ്പുകളും ഇലക്ട്രോണിക്‌സ്, ഗ്രോസറി, ബ്യൂട്ടി, ഗ്രൂമിംഗ്, അപ്പാരല്‍, ഹോം കിച്ചന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇത്രയും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നത്
ന്യൂഡെല്‍ഹി: ജൂലൈ 26, 27 തീയതികളില്‍ നടക്കുന്ന ആമസോണ്‍ പ്രൈം ഡേയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍, ബ്രാന്‍ഡുകള്‍, വനിതാ സംരംഭകര്‍, ആര്‍ട്ടിസന്‍സ്, വീവര്‍മാര്‍ ഉള്‍പ്പെടെ നൂറിലധികം ചെറുകിട, ഇടത്തരം ബിസിനസ്സുകളുടെ 2400 ലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. ഹോം ആന്‍ഡ് കിച്ചണ്‍, ഫാഷന്‍, ബ്യൂട്ടി, ജ്വല്ലറി, സ്റ്റേഷണറി, ഗാര്‍ഡന്‍, ഗ്രോസറി, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഇത്രയും ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കള്‍ മുമ്പാകെ കാഴ്ച്ചവെയ്ക്കുന്നത്.
സ്റ്റാര്‍ട്ട്അപ്പുകളില്‍ നിന്നും വളര്‍ന്നുവരുന്ന ബ്രാന്‍ഡുകളില്‍ നിന്നുമായി ലക്ഷക്കണക്കിന് വരുന്ന ആമസോണ്‍ ഉപയോക്താക്കളിലേക്ക് തനിമയുള്ളതും വ്യത്യസ്തമായതുമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്ന ആഗോള പ്രോഗ്രാമാണ് ആമസോണ്‍ ലോഞ്ച്പാഡ്. ഈ പ്രോഗ്രാമിന്റെ ഭാഗമായി ഇലക്ട്രോണിക്‌സ്, ഗ്രോസറി, ബ്യൂട്ടി, ഗ്രൂമിംഗ്, അപ്പാരല്‍, ഹോം ആന്‍ഡ് കിച്ചണ്‍ തുടങ്ങിയ വിഭാഗങ്ങളിലായി തനിമയുള്ളതും വ്യത്യസ്തവുമായ ഉല്‍പ്പന്നങ്ങളാണ് 800 ലധികം സ്റ്റാര്‍ട്ട്അപ്പുകളും ബ്രാന്‍ഡുകളും അവതരിപ്പിക്കുന്നത്.
ഇന്ത്യയില്‍ ഇത് പ്രൈമിന്റെ അഞ്ചാം വാര്‍ഷികമാണ്. ജൂലൈ 26 അര്‍ധരാത്രി ആരംഭിക്കുന്ന ദ്വിദിന ഇവന്റില്‍ സെല്ലര്‍മാര്‍ മികച്ച ഓഫറുകളിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സേവിംഗ്‌സ് വാഗ്ദാനം ചെയ്യുന്നു. വിവിധ ഉല്‍പ്പന്ന വിഭാഗങ്ങള്‍, പുതിയ ലോഞ്ചുകള്‍, ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നിവ പ്രൈം ഡേയുടെ ഭാഗമായി ആസ്വദിക്കാനാകും. ഈ പ്രൈം ഡേയില്‍ ആമസോണ്‍ സഹേലിയില്‍ നിന്നുള്ള 500 ലധികം വനിതാ ബിസിനസ്സുകള്‍, എന്‍ജിഒകള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരില്‍ നിന്നുള്ള 90,000 ലധികം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. ഫാഷന്‍, ജ്വല്ലറി, ബുക്ക്‌സ് തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും ഉല്‍പ്പന്നങ്ങള്‍.