ഒരു ലക്ഷത്തിലധികം മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സ്‌കില്‍ ഇന്ത്യ പരിശീലനം നല്‍കും
കൊവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യമേഖലയ്ക്ക് പിന്തുണയേകാന്‍ ആറ് പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു
ന്യൂഡെല്‍ഹി: കൊവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് സജ്ജമാവുകയെന്ന ലക്ഷ്യത്തോടെ കൊവിഡ് 19 മുന്‍നിര പ്രവര്‍ത്തകര്‍ക്കായി കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പ്രോഗ്രാമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം കൊവിഡ് പോരാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കില്ലിംഗ്, റീസ്‌കില്ലിംഗ്, അപ്‌സ്‌കില്ലിംഗ് സംരംഭങ്ങളിലൂടെ ഊര്‍ജസ്വലവും ജോലിക്ക് സന്നദ്ധമായിട്ടുള്ളതുമായ തൊഴില്‍ ശക്തി സൃഷ്ടിച്ചുകൊണ്ട് കൊവിഡ് പ്രതിരോധത്തിന് പുതിയ ദിശാബോധം നല്‍കുകയാണ് ഈ ഇടപെടല്‍. രാജ്യത്തെ കോവിഡ് 19 മുന്‍ നിര പോരാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് മന്ത്രാലയം കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പ്രോഗ്രാമിലൂടെ വിദഗ്ധ പരിശീലനം നേടിയ കോവിഡ് മുന്‍നിര പ്രവര്‍ത്തകരുടെ കരുതല്‍ ശേഖരം തയാറാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമേഖലകളില്‍ ഒരു ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും വൈദഗ്ധ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പ്രോഗ്രാം. ബേസിക് കെയര്‍ സപ്പോര്‍ട്ട്, എമര്‍ജന്‍സി കെയര്‍ സപ്പോര്‍ട്ട്, അഡ്വാന്‍സ് കെയര്‍ സപ്പോര്‍ട്ട്, സാംപിള്‍ കളക്ഷന്‍ സപ്പോര്‍ട്ട്, ഹോം കെയര്‍ സപ്പോര്‍ട്ട്, മെഡിക്കല്‍ എക്വിപ്‌മെന്റ് സപ്പോര്‍ട്ട് തുടങ്ങിയ പ്രവര്‍ത്തനമേഖലകളാണ് കണ്ടെത്തിയിട്ടുള്ളത്. ഹ്രസ്വകാല പരിശീലനത്തെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, രോഗനിര്‍ണ്ണയകേന്ദ്രങ്ങള്‍, സാംപിള്‍ ശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങിയ ആരോഗ്യപരിരക്ഷാ സ്ഥാപനങ്ങളില്‍ മൂന്ന് മാസത്തെ ഓണ്‍ ദ ജോബ് പരിശീലനവും പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. 194 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 300 സ്‌കില്‍ സെന്ററുകളില്‍ എംഎസ്ഡിഇ പരിശീലനം ആരംഭിക്കും.