September 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്പുട്നിക് വാക്സിന്‍ നിര്‍മിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]

  • സ്പുട്നിക് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഡിസിജിഐ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
  • നിലവില്‍ റഷ്യന്‍ വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്

[/perfectpullquote]

മുംബൈ: രാജ്യത്തിന്‍റെ വാക്സിന്‍ ദൗത്യം കൂടുതല്‍ വേഗത്തിലാക്കുന്നതിന് സഹായിക്കുന്ന പുതുചുവടുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സിന്‍ നിര്‍മിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യില്‍ നിന്ന് അനുമതി തേടിയിരിക്കുകയാണ് അദാര്‍ പൂനവാലയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറം തന്നെയാണ് ആസ്ട്ര സെനക്കയുടെ കോവിഷീല്‍ഡ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. സ്പുട്നിക് വാക്സിന്‍ നിര്‍മിക്കുന്നതിനും ടെസ്റ്റ് അനാലിസിസ് നടത്തുന്നതിനും കമ്പനി അനുമതി തേടിയിട്ടുണ്ട്.

  ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് ടെക്നോപാര്‍ക്കില്‍

നിലവില്‍ സ്പുട്നിക് വാക്സിന്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. സ്പുട്നിക് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള അനുമതിക്കായി ഡിസിജിഐയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ-പേര് വെളിപ്പെടുത്താനാകത്ത ഒരു സ്രോതസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച്ചയാണ് വാക്സിന്‍ നിര്‍മാണ അനുമതിക്കായി സിറം കേന്ദ്രത്തെ സമീപിച്ചത്

ബുധനാഴ്ച്ചയാണ് വാക്സിന്‍ നിര്‍മാണ അനുമതിക്കായി സിറം കേന്ദ്രത്തെ സമീപിച്ചത്. ജൂണില്‍ കോവിഷീല്‍ഡിന്‍റെ 10 കോടി ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് സിറം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ നോവവാക്സ് വാക്സിന്‍റെ ഉല്‍പ്പാദനവും കമ്പനി നടത്തുന്നുണ്ട്. എന്നാല്‍ അതിന് ഇതുവരെ അമേരിക്കയുടെ അനുമതി ലഭിച്ചിട്ടില്ല.

  ക്രോസ് ലിമിറ്റഡ് ഐപിഒ സെപ്തംബര്‍ 09 മുതല്‍

കഴിഞ്ഞ ദിവസമാണ് സ്പുട്നിക് വാക്സിന്‍റെ 30 ലക്ഷം ഡോസുകള്‍ ഹൈദരാബാദില്‍ എത്തിയത്. റഷ്യന്‍ വാക്സിന്‍ സൂക്ഷിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ വേണ്ടതുണ്ട്.

Maintained By : Studio3