Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അസമിൽ 25,000 കോടി മുടക്കിൽ അർദ്ധചാലക പാക്കേജിംഗ് പ്ലാൻ്റ് സ്‌ഥാപിക്കും: രാജീവ് ചന്ദ്രശേഖർ

1 min read
ഗുവാഹത്തി:  25000 കോടി രൂപ മുതൽ മുടക്കി  സെമികണ്ടക്ടർ പാക്കേജിംഗ് പ്ലാൻ്റ്   താമസിയാതെ അസമിൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര  ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. അസം സർക്കാരിൻ്റെയും ടാറ്റ ഗ്രൂപ്പിൻ്റെയും പങ്കാളിത്തത്തോടെ സ്‌ഥാപിതമാവുന്ന അർദ്ധചാലക പാക്കേജിംഗ് പ്ലാൻ്റ്  സ്‌ഥാപിക്കുന്നതിനു വേണ്ട അനുമതികളോടെ പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ  അംഗീകാരത്തിന് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു .  ഗുവാഹത്തി സർവകലാശാലയിൽ ഇന്ന് രാവിലെ നടന്ന ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ സ്‌കിൽസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു  സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
അർദ്ധചാലകങ്ങളുടെ ശാസ്ത്ര, വ്യവസായ രംഗങ്ങളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യുവാക്കൾക്ക് ഇനിയും തങ്ങളുടെ സംസ്ഥാനം വിടുകയോ ഇതര നഗരങ്ങളിലേക്ക് പോകുകയോ ചെയ്യേണ്ടതില്ല.
നിർമ്മിത ബുദ്ധി, സൈബർ സുരക്ഷ, അർദ്ധചാലകങ്ങൾ തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ സ്വയം ശാക്തീകരിക്കുകയും സജ്ജരാകുകയുമാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. യുവാക്കളുടെ ഡിജിറ്റൽ നൈപുണ്യത്തിനായി അസം സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത സംസ്‌ഥാന  വിദ്യാഭ്യാസ മന്ത്രി ഡോ. റനോജ് പെഗു പറഞ്ഞു. സംസ്‌ഥാനത്തെ 77  പോളിടെക്‌നിക്കുകളിലും വിവിധ ഐടിഐകളിലുമായി 1800 കോടി രൂപ മുടക്കി വരും തലമുറ വ്യവസായങ്ങളിൽ യുവാക്കളെ പരിശീലിപ്പിക്കുന്നതിനായി നിരവധി പരിശീലന പദ്ധതികൾ  സംസ്‌ഥാനം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കൂടാതെ  ഗുവാഹത്തിക്ക് സമീപം ഒരു അർദ്ധചാലക വ്യവസായ സമുച്ചയം സ്‌ഥാപിക്കുന്നതിന് 150 ഏക്കർ സ്ഥലവും സർക്കാർ അനുവദിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മുഖേന ഇലക്ട്രോണിക്‌സ് ആൻ്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ സ്‌കിൽസ് ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുന്നതിന് ഇൻ്റൽ, എഎംഡി, എച്ച്‌സിഎൽ, വിപ്രോ, ഐബിഎം തുടങ്ങിയ പ്രമുഖ കമ്പനികൾ ഗുവാഹത്തിയിൽ എത്തിയിരുന്നു.
  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം
Maintained By : Studio3