November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമേരിക്കന്‍ ഓഹരികളിലുള്ള ഉടമസ്ഥാവകാശം പിഐഎഫ് 15 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തി

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പിഐഎഫിന്റെ അമേരിക്കന്‍ ഓഹരികളിലെ ഉടമസ്ഥാവകാശം 12.8 ബില്യണ്‍ ഡോളറായിരുന്നു.

റിയാദ്: സൗദി അറേബ്യയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഈ വര്‍ഷം ആദ്യപാദത്തില്‍ അമേരിക്കന്‍ കമ്പനികളിലെ ഓഹരി ഉടമസ്ഥാവകാശം 15.4 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തി. തിങ്കളാഴ്ച അമേരിക്കയില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം പുറത്തായത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പിഐഎഫിന്റെ അമേരിക്കന്‍ ഓഹരികളിലെ ഉടമസ്ഥാവകാശം 12.8 ബില്യണ്‍ ഡോളറായിരുന്നു.

സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന് നിക്ഷേപമുള്ള കൂപ്പാംഗിന്റെ 141 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 2.9 മില്യണ്‍ എ ക്ലാസ് ഓഹരികള്‍ കഴിഞ്ഞിടെ പിഐഎഫ് വാങ്ങിയിരുന്നു. മാത്രമല്ല, സണ്‍കോര്‍ എനര്‍ജിയിലും കഴിഞ്ഞ പാദത്തില്‍ പിഐഎഫ് നിക്ഷേപം നടത്തി. ഇവ കൂടാതെ ആക്ടിവിഷന്‍ ബിസാര്‍ഡില്‍ പിഐഎഫിന്റെ ഓഹരി പങ്കാളിത്തം 15 മില്യണില്‍ നിന്നും 33.4 മില്യണായി വര്‍ധിപ്പിച്ചു. നിലവില്‍ കമ്പനിയില്‍ പിഐഎഫിന് 3.1 ബില്യണ്‍ ഡോളറിന്റെ ഓഹരി അവകാശമാണുള്ളത്. നേരത്തെയിത് 1.4 ബില്യണ്‍ ഡോളറിന്റേതായിരുന്നു. മാത്രമല്ല ഇലക്ട്രോണിക് ആര്‍ട്‌സിലെ ഓഹരി അവകാശം 14.2 മില്യണാക്കിയും പിഐഎഫ് ഉയര്‍ത്തിയിരുന്നു. ഏകദേശം 1.9 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ഈ ഓഹരികള്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷം ഈ കമ്പനിയില്‍ 1.1 ബില്യണ്‍ ഡോളറിന്റെ അവകാശമാണ് പിഐഎഫിന് ഉണ്ടായിരുന്നത്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥയുടെ സമഗ്ര പരിവര്‍ത്തനം ലക്ഷ്യമിടുന്ന പദ്ധതികളുടെ കേന്ദ്രബിന്ദുവാണ് പിഐഎഫ്. പുതിയ സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുന്നതിനൊപ്പം എണ്ണയ്ക്കതീതമായ വരുമാന മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയെന്നതും സൗദി കിരാടാവകാശി ചുക്കാന്‍ പിടിക്കുന്ന പരിവര്‍ത്തന പദ്ധതികളുടെ ലക്ഷ്യമാണ്. 400 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള പിഐഎഫ് 2025 വരെ സൗദി സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവര്‍ഷം കുറഞ്ഞത് 40 ബില്യണ്‍ ഡോളറെങ്കിലും ഒഴുക്കുമെന്നും അപ്പോഴേക്കും ആസ്തികളുടെ മൂല്യം 1 ട്രില്യണ്‍ ഡോളറാക്കി ഉയര്‍ത്തുമെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നാംപാദത്തില്‍ ഓഹരി വിപണികളിലുണ്ടായിരുന്ന ശുഭപ്രതീക്ഷകള്‍ നേട്ടമാക്കി ഗുണകരമായ നിക്ഷേപങ്ങള്‍ നടത്തുകയും പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കുകയുമായിരുന്നു പിഐഎഫിന്റെ ലക്ഷ്യമെന്ന് അസൂര്‍ സ്ട്രാറ്റെജിയിലെ റിസര്‍ച്ച് ഡയറക്ടറായ രച്‌ന ഉപ്പല്‍ പറഞ്ഞു. സൗദി കിരീടാവകാശി മുന്നോട്ട് വെച്ച വിഷന്‍ 2030 പദ്ധതിയുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള പ്രാദേശിക ഭരണകൂടത്തിന്റെ ശ്രമങ്ങളെ പിന്താങ്ങിക്കൊണ്ട് സാങ്കേതികവിദ്യ, സഞ്ചാരം പ്രത്യേകിച്ച് ഭാവി ഗതാഗതം, ടൂറിസം, വിനോദം തുടങ്ങിയ മേഖലകളിലാണ് പിഐഎഫ് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ തന്നെ പിഐഎഫ് ലോകമെമ്പാടുമുള്ള വിവിധ കമ്പനികളിലായി ന്യൂനപക്ഷ ഓഹരികള്‍ വാങ്ങിക്കൂട്ടിയിരുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ഫലമായുള്ള വിപണികളുടെ ദൗര്‍ബല്യം നേട്ടമാക്കുകയായിരുന്നു ലക്ഷ്യം.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

പിഐഎഫിന് ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള അമേരിക്കന്‍ കമ്പനി യുബര്‍ ടെക്‌നോളജീസ് ആണ്. ആദ്യപാദത്തില്‍ യുബറില്‍ പിഐഎഫിനുള്ള അവകാശം 4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 3.7 ബില്യണ്‍ ഡോളറായിരുന്നു യുബറില്‍ പിഐഎഫിനുള്ള ഓഹരികളുടെ മൂല്യം. അതിന് ശേഷം യുബര്‍ ഓഹരികളുടെ മൂല്യം ഉയര്‍ന്നിരുന്നു. യൂബറിലെ ആദ്യകാല നിക്ഷേപകരില്‍ ഒന്നാണ് പിഐഎഫ്. 2016ലാണ് പിഐഎഫ് 3.5 ബില്യണ്‍ ഡോളറിന്റെ യുബര്‍ ഓഹരികള്‍ വാങ്ങിയത്. മൂന്ന് വര്‍ഷത്തിന് ശേഷം 2019ലാണ് യൂബര്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3