November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

5ജിയില്‍ നേതാവാകാന്‍  സാംസംഗ്. പുതിയ റേഡിയോ, ചിപ്‌സെറ്റുകള്‍ പ്രഖ്യാപിച്ചു

ഇതോടൊപ്പം ‘വണ്‍ ആന്റെനാ റേഡിയോ’ എന്ന പുതിയ 5ജി റേഡിയോയും അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: സാംസംഗ് ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിരവധി പുതിയ 5ജി ചിപ്‌സെറ്റുകള്‍ അവതരിപ്പിച്ചു. പെര്‍ഫോമന്‍സ് ബൂസ്റ്റ് ചെയ്യുന്നതും ഊര്‍ജക്ഷമത വര്‍ധിപ്പിക്കുന്നതും 5ജി സൊലൂഷനുകളുടെ വലുപ്പം കുറയ്ക്കുന്നതുമായ ചിപ്‌സെറ്റുകളാണ് അവതരിപ്പിച്ചത്. ഇതോടൊപ്പം ‘വണ്‍ ആന്റെനാ റേഡിയോ’ എന്ന പുതിയ 5ജി റേഡിയോയും അവതരിപ്പിച്ചു. മൊബീല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 5ജി ഇന്‍സ്റ്റലേഷനുകള്‍ ലളിതവും വേഗത്തിലുമാക്കാന്‍ ഇത് ഉപകരിക്കും.

ചിപ്പ്‌സെറ്റുകള്‍, റേഡിയോകള്‍, കോര്‍ ഉള്‍പ്പെടെയുള്ള 5ജി എന്‍ഡ് ടു എന്‍ഡ് സൊലൂഷനുകളുടെ വിജയകരമായ ഡെലിവറിയിലൂടെ സാംസംഗ് ഇതിനകം നേതൃസ്ഥാനം കൈവരിച്ചുകഴിഞ്ഞു. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് കണക്റ്റിവിറ്റി നല്‍കുന്ന മൊബീല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇപ്പോള്‍ നെറ്റ്‌വര്‍ക്ക് പരിഹാരങ്ങള്‍ ലഭ്യമാക്കുകയാണ് സാംസംഗ്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

സ്വന്തമായി ചിപ്പ്‌സെറ്റുകള്‍ വികസിപ്പിക്കുന്നതിനുള്ള സാംസംഗിന്റെ ദീര്‍ഘകാലത്തെ അനുഭവപരിചയം 5ജി നെറ്റ്‌വര്‍ക്ക് മേഖലയിലെ നേതൃസ്ഥാനം നേടുന്നതില്‍ കമ്പനിയെ സഹായിച്ചു. 5ജി മെച്ചപ്പെടുത്തുന്നതിന് ഓപ്പറേറ്റര്‍മാര്‍ക്ക് ആവശ്യമായ ഫീച്ചറുകളും മറ്റുമാണ് സാംസംഗ് ലഭ്യമാക്കുന്നതെന്ന് മുര്‍ ഇന്‍സൈറ്റ്‌സ് ആന്‍ഡ് സ്ട്രാറ്റജിയിലെ അന്‍ഷെല്‍ സാഗ് പറഞ്ഞു.

സാംസംഗ് നെറ്റ്‌വര്‍ക്‌സ് റീഡിഫൈന്‍ഡ് ഇവന്റില്‍ സാംസംഗ് 6ജി നെറ്റ്‌വര്‍ക്കുകളുടെ വിഷന്‍ കൂടി അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഹൈപ്പര്‍ കണക്റ്റഡ് അനുഭവങ്ങള്‍ നല്‍കുന്ന 6ജി ഇന്നൊവേഷന്‍ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. 6ജി വയര്‍ലെസ് കമ്യൂണിക്കേഷനുകള്‍ക്കായി ടെറാഹെര്‍ട്‌സ് സ്‌പെക്ട്രം ആപ്ലിക്കേഷന്റെ സാധ്യതകളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് സാംസംഗ്. 5ജിയുമായി താരതമ്യം ചെയ്യുമ്പോള്‍ 6ജി നെറ്റ്‌വര്‍ക്കുകള്‍ക്ക് 50 മടങ്ങ് അധികം വേഗത ലഭിക്കും. ആഗോളതലത്തില്‍ നാല് ദശലക്ഷം 5ജി റെഡി റേഡിയോകളുടെ ഡെലിവറി ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ ഇവന്റില്‍ വെളിപ്പെടുത്തി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

 

Maintained By : Studio3