November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ത്രീ ഡോര്‍ കണ്‍വെര്‍ട്ടിബിള്‍ ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്ററുകളുമായി സാംസംഗ്

അധിക സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നതിന് ഒറ്റ ടച്ചിലൂടെ ഫ്രീസര്‍ ഫ്രിഡ്ജാക്കി മാറ്റാന്‍ കഴിയും  

ന്യൂഡെല്‍ഹി: സാംസംഗ് ത്രീ ഡോര്‍ കണ്‍വെര്‍ട്ടിബിള്‍ ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്ററുകളുടെ 2021 ശ്രേണി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കോംപാക്റ്റ് മോഡേണ്‍ അടുക്കളകള്‍ക്കായി ഡിസൈന്‍ ചെയ്തവയാണ് ഈ റഫ്രിജറേറ്ററുകള്‍. ഇന്ത്യന്‍ ഉപയോക്താക്കളുടെ ലാര്‍ജ് കപ്പാസിറ്റി റഫ്രിജറേറ്റര്‍ ആവശ്യകത മുന്നില്‍ക്കണ്ടാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്. 580 ലിറ്റര്‍ ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്ററിന് 89,990 രൂപയിലാണ് വില ആരംഭിക്കുന്നത്. അതേസമയം 579 ലിറ്റര്‍ ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്ററുകളുടെ വില 95,990 രൂപയില്‍ തുടങ്ങുന്നു. പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. കൂടാതെ 2,499 രൂപ വരെ കുറഞ്ഞ ചെലവില്ലാത്ത ഈസി ഇഎംഐകളും പ്രയോജനപ്പെടുത്താം.

ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് സ്റ്റോറേജ് സ്‌പേസ് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ് ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്ററുകളിലെ കണ്‍വെര്‍ട്ടിബിള്‍ സൗകര്യം. ഒറ്റ ബട്ടണ്‍ ക്ലിക്കിലൂടെ ഫ്രീസര്‍ ഫ്രിഡ്ജാക്കി മാറ്റാന്‍ കഴിയും. മനോഹരവും കോംപാക്റ്റും ഫ്‌ളാറ്റുമായ എക്സ്റ്റീരിയര്‍ ഡിസൈന്‍ ലഭിച്ചു. ഡോര്‍ തുറക്കാതെ തണുത്ത വെള്ളം എടുക്കുന്നതിന് മിനിമലിസ്റ്റിക് വാട്ടര്‍ ഡിസ്‌പെന്‍സര്‍ സവിശേഷതയാണ്.

സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍, ബ്ലാക്ക് മാറ്റ് ഫിനിഷിലാണ് സ്‌റ്റൈലിഷ് ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്ററുകള്‍ വരുന്നത്. വാട്ടര്‍ ഡിസ്‌പെന്‍സറുള്ള 579 ലിറ്റര്‍, വാട്ടര്‍ ഡിസ്‌പെന്‍സര്‍ ഇല്ലാത്ത 580 ലിറ്റര്‍ എന്നീ രണ്ട് വകഭേദങ്ങളില്‍ ലഭിക്കും. എല്ലാ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും സാംസംഗിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറായ സാംസംഗ് ഷോപ്പിലും സാംസംഗ്.കോമിലും വില്‍പ്പന ആരംഭിച്ചു.

ട്വിന്‍ കൂളിംഗ് പ്ലസ് ടെക്‌നോളജി ലഭിച്ചതാണ് ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്ററുകള്‍. ഫ്രിഡ്ജും ഫ്രീസറും വെവ്വേറെ തണുപ്പിക്കുന്ന സാങ്കേതികവിദ്യയാണിത്. ഇത് ഫ്രിഡ്ജിനുള്ളില്‍ മണം പരക്കാതിരിക്കാനും ഭക്ഷ്യവസ്തുക്കളുടെ യഥാര്‍ത്ഥ രുചിയും മണവും നഷ്ടപ്പെടാതിരിക്കാനും സഹായിക്കും. ഐസ്, തണുത്ത വെള്ളം എന്നിവ ലഭിക്കാനായി കാത്തിരിക്കേണ്ട സമയം നന്നേ കുറയ്ക്കുന്നതാണ് എളുപ്പം ഓണ്‍ ചെയ്യാന്‍ കഴിയുന്ന പവര്‍ കൂള്‍, ഫ്രീസ് ഫീച്ചര്‍.

കൂടുതല്‍ പഴങ്ങളും പച്ചക്കറികളും സംഭരിച്ചുവെയ്ക്കുന്നതിനായി ലാര്‍ജ് ക്രിസ്പറുകള്‍ നല്‍കി. ഇവയില്‍ ഓരോന്നും 21.7 ലിറ്റര്‍ ശേഷിയുള്ളതാണ്. ഇതോടൊപ്പം 2 ലിറ്റര്‍ ബോട്ടിലുകള്‍ വെയ്ക്കാനുള്ള സ്ഥലസൗകര്യം കൂടി നല്‍കി. രണ്ട് ഷെല്‍വുകളും എടുത്തുമാറ്റാവുന്ന ഐസ് മേക്കറുമുള്ള ഫ്രീസര്‍ സ്റ്റോറേജ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഈ റഫ്രിജറേറ്ററുകളുടെ കംപ്രസറിനും ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ സാങ്കേതികവിദ്യയ്ക്കും 10 വര്‍ഷത്തെ വാറന്റി ലഭ്യമാണ്. 50 ശതമാനം വരെ ഊര്‍ജ സംരക്ഷണം മറ്റൊരു സവിശേഷതയാണ്.

ആധുനിക അടുക്കളകള്‍ക്ക് ചേര്‍ന്ന റഫ്രിജറേറ്ററുകളാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നത്. ഭംഗി കൂടാതെ കൂടുതല്‍ സ്റ്റോറേജ് സ്‌പേസ്, ഊര്‍ജക്ഷമത എന്നിവ മറ്റ് ആവശ്യകതകളാണ്. പുതിയ ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്ററുകളിലെ കണ്‍വെര്‍ട്ടിബിള്‍ സൗകര്യത്തിലൂടെ ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് സ്റ്റോറേജ് സ്‌പേസ് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് സാംസംഗ് ഇന്ത്യയുടെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബിസിനസ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുല്ലന്‍ പറഞ്ഞു.

Maintained By : Studio3