കര്‍ണാടകത്തിന് കൊവിഡ് സഹായവുമായി സാംസംഗ്
1 min read14,000 മെഡിക്കല്‍ കിറ്റുകളും 24 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും 150 ഓക്‌സിജന്‍ സിലിണ്ടറുകളും നല്‍കി
ബെംഗളൂരു: കൊവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണയേകി കര്‍ണാടകത്തിന് 14,000 മെഡിക്കല്‍ കിറ്റുകളും 24 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും 150 ഓക്‌സിജന്‍ സിലിണ്ടറുകളും സാംസംഗ് ഇന്ത്യ സംഭാവനയായി നല്‍കി. കൊറിയയ്ക്ക് പുറത്തുള്ള സാംസംഗിന്റെ ഏറ്റവും വലിയ ഗവേഷണ വികസന കേന്ദ്രമായ സാംസംഗ് ആര്‍ ആന്‍ഡ് ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂര്‍, ശ്രീമദ് രാജ്ചന്ദ്ര സര്‍വമംഗള്‍ ട്രസ്റ്റ് എന്നിവയുമായി സഹകരിച്ചാണ് കര്‍ണാടക സര്‍ക്കാരിന് മെഡിക്കല്‍ കിറ്റുകള്‍ നല്‍കിയത്. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാനാണ് മെഡിക്കല്‍ കിറ്റുകള്‍ കൈമാറിയത്.
ഇതില്‍ പതിനാല് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചാരിറ്റബിള്‍ ആശുപത്രികള്‍ക്കാണ് സംഭാവനയായി നല്‍കിയത്. ദക്ഷിണ കൊറിയയില്‍ നിന്ന് വിമാനമാര്‍ഗം എത്തിച്ച ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ട രോഗികളായിരിക്കും ഉപയോഗിക്കുന്നത്. കൂടാതെ, പത്ത് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കൂടി കര്‍ണാടക സര്‍ക്കാരിന് കൈമാറി.
കര്‍ണാടകത്തിനുള്ള സഹായത്തിന് പുറമെ, കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് നേരത്തെ അഞ്ച് മില്യണ്‍ യുഎസ് ഡോളര്‍ (37 കോടി രൂപ) സാംസംഗ് വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സംഭാവനകള്‍ നല്‍കും. ആശുപത്രികള്‍ക്ക് 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 3000 ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഒരു മില്യണ്‍ എല്‍ഡിഎസ് സിറിഞ്ചുകള്‍ എന്നിവ ഉള്‍പ്പെടെ അത്യാവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ നല്‍കി ആരോഗ്യ മേഖലയ്ക്ക് ശക്തി പകരുകയും ചെയ്യും.
ഇന്ത്യയിലെ 50,000 ലധികം സാംസംഗ് ജീവനക്കാര്‍ക്കും ഗുണഭോക്താക്കള്‍ക്കുമുള്ള വാക്‌സിനേഷന്‍ ചെലവ് വഹിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഡോക്ടര്‍മാരുമായി ടെലി കണ്‍സള്‍ട്ടേഷന്‍, ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍, വിദൂര മെഡിക്കല്‍ പരിചരണത്തോടെയുള്ള ഹോം പാക്കേജുകള്‍, തനിച്ച് താമസിക്കുന്നവര്‍ക്ക് ഭക്ഷണവും മെഡിക്കല്‍ കിറ്റും, സുഖം പ്രാപിക്കുന്ന കാലയളവില്‍ ശമ്പളത്തോടെ അവധി, ആംബുലന്‍സ് ഓണ്‍ കോള്‍, ഐസൊലേഷനായി കൊവിഡ് കെയര്‍ സെന്റര്‍, ആവശ്യമായി വന്നാല്‍ ആശുപത്രിയില്‍ പ്രവേശനം എന്നിവ ലഭ്യമാക്കി സാംസംഗ് ആര്‍ ആന്‍ഡ് ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂര്‍ തങ്ങളു
ടെ ജീവനക്കാര്‍ക്ക് പരിപൂര്‍ണ കൊവിഡ് പരിചരണം നല്‍കുന്നു.