October 18, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിര്‍മ്മിതബുദ്ധിയെ ലൈഫ് സയന്‍സസുമായി സമന്വയിപ്പിക്കുന്നത് വികസനത്തിന് നിര്‍ണായകം

1 min read

തിരുവനന്തപുരം: നിര്‍മ്മിതബുദ്ധിയും ലൈഫ് സയന്‍സസും സമന്വയിപ്പിച്ചിച്ചുള്ള പഠന ഗവേഷണങ്ങള്‍ എന്‍ജിനീയറിംഗ് മേഖലയുടെ ഭാവിവളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും ഇത് ജീവിതത്തിന്‍റെ നാനാതുറകളിലും പ്രത്യേകിച്ച് അക്കാദമിക മേഖലയിലും വന്‍സ്വാധീനം ചെലുത്തുമെന്നും രാജ്യാന്തര സൂപ്പര്‍ കമ്പ്യൂട്ടിംഗ് വിദഗ്ധന്‍ ഡോ. വിജയ് ഭട്കര്‍ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) ത്രിദിന സയന്‍റിഫിക് അഡ്വൈസറി കൗണ്‍സില്‍ (എസ്എസി) മീറ്റിങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നൂതന സാങ്കേതികവിദ്യകളായ നിര്‍മ്മിതബുദ്ധിയുടേയും മെഷീന്‍ ലേണിംഗിന്‍റേയും സാധ്യത പ്രയോജനപ്പെടുത്താതെ ആര്‍ജിസിബിക്ക് വളരാനാകില്ല. ഇമോഷണല്‍ ഇന്‍റലിജന്‍സിന്‍റെ നേട്ടത്തിലേക്കും ആര്‍ജിസിബി കടക്കണമെന്നും ‘ആരോഗ്യസംരക്ഷണത്തില്‍ നിര്‍മ്മിതബുദ്ധിയുടേയും മെഷീന്‍ലേണിംഗിന്‍റേയും ഉപയോഗം’ എന്ന വിഷയത്തില്‍ സംസാരിക്കവേ നളന്ദ യൂണിവേഴ്സിറ്റി ചാന്‍സലറുമായ പദ്മഭൂഷണ്‍. ഡോ. വിജയ് ഭട്കര്‍ വ്യക്തമാക്കി.

  വനിതാ ടൂറിസം യൂണിറ്റുകള്‍ക്ക് ധനസഹായം

ആധുനികയുഗത്തില്‍ നിര്‍മ്മിതബുദ്ധി ആവശ്യമില്ലാത്തെ ഒരു മേഖലയുമില്ല. വളരെ സുപ്രധാനമായി ഇത് വളര്‍ന്ന് എല്ലാ അക്കാദമിക മേഖലകളിലും മികച്ച മാറ്റങ്ങള്‍ ചെലുത്തുകയാണ്. പ്ലസ് ടു വിനു ശേഷം വിവിധ വിഭാഗങ്ങളിലേക്കുള്ള തിരിഞ്ഞുപോക്ക് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഗുരുതരമായ ന്യൂനതയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്വതന്ത്ര വിദ്യാഭ്യാസത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഇത്തരം സംവിധാനമാണ് പുരാതന നളന്ദ സര്‍വ്വകലാശാല പിന്തുടര്‍ന്നിരുന്നത്. വിവിധ വിഭാഗങ്ങളെ സ്വതന്ത്രമായ രീതിയിലാണ് നളന്ദയിലെ അദ്ധ്യാപകരും ഋഷിവര്യന്‍മാരും പഠിപ്പിച്ചിരുന്നത്. ആ വിദ്യാഭ്യാസ സമ്പ്രദായത്തെ പലരും അഭിനന്ദിച്ചിരുന്നു. എല്ലാ സര്‍വ്വകലാശാലകളിലും സ്വതന്ത്രമായ വിദ്യാഭ്യാസം വേണം. ഇത് നടപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടിംഗ് ദൗത്യങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്ന ഡോ. വിജയ് ഭട്കര്‍ ചൂണ്ടിക്കാട്ടി.

  ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ 'യാന'ത്തിന് ഇന്ന് തുടക്കമാകും

എന്‍ജിനീയറിംഗ്, ലൈഫ് സയന്‍സ്, മെഡിക്കല്‍സയന്‍സ് എന്നിവയുടെ പ്രത്യേക തിരഞ്ഞെടുപ്പ് ജീവശാസ്ത്രത്തെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടിനെ വ്യത്യസ്തമാക്കുന്നു. ജീവശാസ്ത്രവും ലൈഫ് സയന്‍സസുമായി ബന്ധമുളളവര്‍ക്ക് എന്‍ജിനീയറിംഗുമായി വലിയ പരിചയമുണ്ടാവണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Maintained By : Studio3