റിട്ടയര്‍മെന്റ് ആനന്ദകരമാക്കൂ

- ആര്‍ കെ ഝാ
മാനേജിംഗ് ഡയറക്ടര്‍ ആന്റ് സിഇഒ, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്
റിട്ടയര്‍മെന്റ് എന്നാല്‍ വേഗം കുറയ്ക്കലല്ല- ജീവിതം മൊത്തത്തില്‍ പുതുതായി കണ്ടെത്തലാണ്. യഥാര്‍ത്ഥ സന്തോഷം കൈവരുന്നതെങ്ങനെയെന്ന് കണ്ടെത്താനും സ്വയം സന്നദ്ധരാകാനും നമ്മെ തയാറാക്കുന്ന ഒരധ്യായമാണത്. അനുഭവങ്ങളും അറിവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും ആഘോഷമാക്കാനുള്ള അവസരം. റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതം സന്തുഷ്ടമാക്കാന്‍ ചിന്തോദ്ദീപകവും പ്രായോഗികവുമായ ആറു മാര്‍ഗങ്ങളാണ് ചുവടെ :
1. ധ്യാനവും ആത്മീയ പ്രവര്‍ത്തനങ്ങളും
ഒന്നിനും സമയം ലഭിക്കാതിരുന്ന, വര്‍ഷങ്ങള്‍ നീണ്ട തിരക്കു പിടിച്ച ജീവിതത്തിനു ശേഷമുള്ള റിട്ടയര്‍മെന്റ് സാര്‍ത്ഥകമായ ധ്യാനം, പ്രാര്‍ത്ഥന തുടങ്ങിയ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ലഭ്യമാക്കുന്നു. ആന്തരിക ശാന്തിക്കു മാത്രമല്ല, വൈകാരികമായ കരുത്തു വര്‍ധിപ്പിയ്ക്കാനും ഇതുപകരിക്കും.
2. ഹോബിയോ താല്‍പര്യമോ പൊടി തട്ടിയെടുക്കാം
ഇഷ്ടം പോലെ സമയം ലഭിക്കുന്നതോടെ അവനവന്റെ താല്‍പര്യമനുസരിച്ച് പെയിന്റിംഗ്, ചെടി വളര്‍ത്തല്‍, സാഹിത്യ രചന, സംഗീതം തുടങ്ങി ഇഷ്ടപ്പെടുന്ന ഏതെങ്കിലും പ്രവൃത്തിയില്‍ മുഴുകാം. ഹോബികള്‍ സന്തോഷം മാത്രമല്ല നല്‍കുക, പുതിയ അവസരങ്ങള്‍ തുറന്നു നല്‍കാനും അവയ്ക്കു കഴിയും. അധ്യാപനം, ബ്ലോഗെഴുത്ത് എന്നിവ മുതല്‍ കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ചു വില്‍ക്കുന്നതു പോലും ആനന്ദദായകവും സാമ്പത്തിക നേട്ടം തരുന്നവയുമാണ്.
3. ഫ്രീലാന്‍സിംഗിലൂടെയോ ഉപദേശങ്ങളിലൂടെയോ വൈദഗ്ധ്യം പങ്കു വെയ്ക്കാം
ഒരായുസ്സിന്റെ അനുഭവങ്ങള്‍ വലിയ സമ്പത്തു തന്നെയാണ്. ഉപദേശങ്ങളിലൂടെയോ അനുഭവ വിവരണങ്ങളിലൂടെയോ എഴുത്തിലൂടെയോ അവ പകര്‍ന്നു നല്‍കുന്നത് അങ്ങേയറ്റം സംതൃപ്തി നല്‍കും. ബൗദ്ധികമായി ഉണര്‍ന്നിരിക്കാനും പുതു തലമുറയുമായി ആശയ വിനിമയത്തിനും സ്വന്തമായി വരുമാനമുണ്ടാക്കാന്‍ പോലും അതുപകരിക്കും.
4. ലക്ഷ്യത്തോടെയുള്ള സന്നദ്ധ പ്രവര്‍ത്തനം
പകര്‍ന്നു നല്‍കുന്നതിനേക്കാള്‍ ആനന്ദകരമായി മറ്റൊന്നുമില്ല. സ്‌കൂളുകള്‍, സര്‍ക്കാരിതര സംഘടനകള്‍, സാമുദായിക സംഘടനകള്‍ എന്നിവയുമായിച്ചേര്‍ന്നു നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനം ലക്ഷ്യ ബോധവും ഫലവും നല്‍കും. പഠിപ്പിക്കുമ്പോഴും ഉപദേശങ്ങള്‍ നല്‍കുമ്പോഴും ഭരണ നിര്‍വഹണത്തിന് സഹായിക്കുമ്പോഴും നമ്മുടെ സമയവും കഴിവും അമൂല്യമായിത്തീരുന്നു. പരസ്പരം ബന്ധപ്പെടുകയും സംഭാവനകളര്‍പ്പിക്കുകയും ചെയ്യുന്നതിലാണ് സന്തോഷം സ്ഥിതി ചെയ്യുന്നത്.
5. ശാരീരികമായും മാനസികമായും ഊര്‍ജ്ജസ്വലരായിരിക്കുക
സന്തോഷകരമായ റിട്ടയര്‍മെന്റിന്റെ അടിസ്ഥാനം ആരോഗ്യമാണ്. ദിവസേനയുള്ള നടത്തം, യോഗ, ലളിത വ്യായാമങ്ങള്‍ എന്നിവ ശരീരം പ്രവര്‍ത്തന ക്ഷമമായി നില നിര്‍ത്തുമ്പോള്‍, ചെസ്സ്, പസിലുകള്‍, സുഡോകു തുടങ്ങിയവ മനസിനെ ഊര്‍ജ്ജസ്വലമാക്കുന്നു. പ്രാദേശിക ക്ലബ്ബുകളിലും ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ചേരുന്നത് സാമൂഹ്യ ബന്ധം ശക്തിപ്പെടുത്താനും നീണ്ടു നില്‍ക്കുന്ന സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും സഹായകമാണ്.
6. സാങ്കേതിക വിദ്യയിലേക്ക് ക്രമമായി ചുവടു വെയ്ക്കുക
സാങ്കേതിക വിദ്യയിലൂടെ എണ്ണമറ്റ അവസരങ്ങളിലേക്ക് വാതില്‍ തുറക്കാന്‍ കഴിയും. കുടുംബാംഗങ്ങളുമായി വീഡിയോ കോളിലൂടെ ബന്ധപ്പെടുന്നതു മുതല്‍ ഓണ്‍ ലൈന്‍ക്ലാസുകള്‍, വിദൂര ജോലികള്‍, ഡിജിറ്റല്‍ ബാങ്കിംഗ് തുടങ്ങി പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നത് ജീവിതം കൂടുതല്‍ എളുപ്പവും ആനന്ദകരവുമാക്കും. പല സംഘടനകളും സാമുദായിക ഗ്രൂപ്പുകളും സൗജന്യമായി ഡിജിറ്റല്‍ പരിശീലനം നല്‍കുന്നുണ്ട്.
റിട്ടയര്‍മെന്റ് പിന്തിരിയാനുള്ളതല്ല-സാധ്യതകളുടെ നവ ലോകത്തേക്ക് ചുവടു വെയ്ക്കനുള്ളതാണ്. പഠനമോ പണമുണ്ടാക്കലോ പകര്‍ന്നു നല്‍കലോ ചെറിയ ചെറിയ സംഗതികള്‍ ആസ്വദിക്കലോ ആയാലും ഓരോ ദിവസവും അര്‍ത്ഥ പൂര്‍ണ്ണമാക്കാനും സമ്പുഷ്ടമാക്കാനും കഴിയും. സൂസന്‍ മില്ലര്‍ പറഞ്ഞതിപ്രകാരം ” റിട്ടര്‍മെന്റിലേക്കുള്ള താക്കോല്‍ കൊച്ചു കൊച്ചു കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നതിലാണ് ”.