December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി കപ്പ് സീസൺ 2 വിനായുള്ള രജിസ്ട്രേഷനുകൾ ആരംഭിച്ചു

1 min read

കൊച്ചി: ജെ.കെ. ടയര്‍ എഫ്.എം.എഫ്.സി.ഐ നാഷണല്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ ആദ്യ സീസണിന് ശേഷം, രണ്ടാം സീസണിലേയ്ക്ക് മടങ്ങിയെത്തുമ്പോള്‍, റോയല്‍ എന്‍ഫീല്‍ഡ് കൂടുതൽ മികച്ച പ്രകടനത്തിനുള്ള തയ്യാറെടുപ്പിലാണ്. പുതിയ പ്രോ-ആം സീരീസ് ഫോര്‍മാറ്റിനൊപ്പം, ഇന്ത്യയുടെ ഏക റെട്രോ-റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ വരാനിരിക്കുന്ന പതിപ്പ് മോട്ടോർസൈക്കിൾ റേസിംഗിന്റെ എല്ലാ സൂക്ഷ്മതകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് കൂടുതല്‍ കരുത്തുറ്റതാക്കാനാണ് കമ്പനി പരിശ്രമിക്കുന്നത്. സീസൺ 2 വിനായുള്ള രജിസ്ട്രേഷനുകൾ ആരംഭിച്ചു.

റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ 120 വര്‍ഷത്തിലേറെയായി പ്യുവര്‍ മോട്ടോര്‍സൈക്കിളിംഗ് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജിടി കപ്പ് പുതിയതായി മത്സരിക്കുന്നവര്‍ക്കും പരിചയസമ്പന്നരായ റേസര്‍മാര്‍ക്കും ട്രാക്ക് റേസിംഗിലേക്ക് ഒരേ സമയം പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ കന്നി മല്‍സരത്തിന് ലഭിച്ച മികച്ച പ്രതികരണം റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിള്‍ റേസിംഗ് മേഖലയില്‍ എങ്ങനെയാണ് വിജയകരമായി മുന്നേറുന്നത് എന്നതിന്റെ വ്യക്തമായ സൂചകമായി മാറുകയാണ്. ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് 10 പ്രൊഫഷണലുകളും 15 അമേച്വര്‍ റൈഡര്‍മാരും ഒരേ ഗ്രിഡില്‍ ഒരുമിച്ച് മത്സരിക്കുന്ന പ്രോ-ആം സീരീസാക്കി മാറ്റിയിരിക്കുകയാണ്. ജെകെ ടയര്‍ എഫ്എംഎസ്സിഐ ദേശീയ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് 2022 ന്റെ ഭാഗമായി, റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി കപ്പ് സീസണ്‍ 2 ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് ഓഫ് ഇന്ത്യയുടെ (എഫ്എംഎസ്സിഐ) ചട്ടങ്ങള്‍ക്കനുസൃതമായി 3 റൗണ്ടുകളിലും 8 റേസുകളിലുമായിട്ടാണ് നടത്തുന്നത്. 2022 സെപ്തംബര്‍ മുതല്‍ ഡിസംബറില്‍ വരെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

“ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഈ പരിപാടിയുടെ അരങ്ങേറ്റത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റെട്രോ റേസിംഗ് ഒരു പുതിയ അനുഭവമാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനി ഈ വര്‍ഷം പരിചയസമ്പന്നരായ റേസര്‍മാരുമായി ഒരേ ഗ്രിഡില്‍ മത്സരിക്കാന്‍ തുടക്കക്കാരെ അനുവദിക്കുന്ന പ്രോ-ആം സീരീസ്. പരിചയസമ്പന്നരായ റേസര്‍മാര്‍ക്ക് തുടക്കക്കാരയ റേസര്‍മാര്‍ക്ക് കൃത്മായ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഇത് ഏറെ സഹായിക്കും. റേസര്‍മാരുടെയും റേസിംഗ് സമൂഹത്തിന്റെയും കഴിവുകള്‍ സമഗ്രമായി ഉയര്‍ത്തിക്കാട്ടുന്നതില്‍ റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി കപ്പ് സുപ്രധാന പങ്ക് വഹിക്കുന്നു, എന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രൊഡക്റ്റ് സ്ട്രാറ്റജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ കസ്റ്റം പ്രോഗ്രാം ലീഡും മാനേജറുമായ ഏഡ്രിയന്‍ സെല്ലേഴ്‌സ് അഭിപ്രായപ്പെട്ടു. മോട്ടോര്‍സ്പോര്‍ട്സിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും ട്രാക്ക് റേസിംഗിലുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാനും ഈ സീസണ്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

പുതിയ സീസണില്‍, റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജി.ടി 650 സ്റ്റോക്ക് മോട്ടോര്‍സൈക്കിളിന്റെ തനിമ നിലനിര്‍ത്തിയത് കൂടാതെ റെട്രോ ഫെയറിംഗ്, കരുത്തുറ്റ സസ്പെന്‍ഷന്‍, റൈഡിംഗ് പോസ്ചര്‍, ട്രാക്ക് റേസിങ്ങിന് അനുയോജ്യമായ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എക്സ്ഹോസ്റ്റുകള്‍ എന്നിവ ഉപയോഗിച്ച് നേരിയ രീതിയില്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് ഓഫ് ഇന്ത്യയുടെ (എഫ്എംഎസ്സിഐ) കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി കപ്പ് കഴിഞ്ഞ വര്‍ഷമാണ് റേസ് ട്രാക്കില്‍ അരങ്ങേറ്റം കുറിച്ചത്. ഇത് ജെകെ ടയര്‍ എഫ്എംഎസ്സിഐ ദേശീയ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് 2021-ന്റെ ഭാഗമായാണ് നടന്നത്. ഈ വർഷത്തെ കോണ്ടിനെന്റല്‍ ജിടി കപ്പിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഈ മാസം 27 വരെ തുടരും.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3