November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂന്ന് ഫോണുകളുമായി റിയല്‍മി സി സീരീസ്  

റിയല്‍മി സി20, സി21, സി25 സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്  

റിയല്‍മി സി20, സി21, സി25 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സമാന സ്‌പെസിഫിക്കേഷനുകള്‍, ടുഫ് റൈന്‍ലാന്‍ഡ് സാക്ഷ്യപത്രം എന്നിവയോടെയാണ് റിയല്‍മി സി21, സി25 ഫോണുകള്‍ വരുന്നത്. സെല്‍ഫി കാമറയ്ക്കായി വാട്ടര്‍ഡ്രോപ്പ് നോച്ച്, പിറകില്‍ ചതുരാകൃതിയുള്ള കാമറ മൊഡ്യൂള്‍, വിവിധ കളര്‍ ഓപ്ഷനുകള്‍ എന്നിവ ലഭിച്ചതാണ് ഫോണുകള്‍. 48 എംപി കാമറ, 6,000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് 11 ഒഎസ് എന്നിവ സീരീസിലെ ടോപ് മോഡലായ റിയല്‍മി സി25 സ്മാര്‍ട്ട്‌ഫോണിന് ലഭിച്ചു. മീഡിയടെക് ഹീലിയോ ജി35 എസ്ഒസി, 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 5,000 എംഎഎച്ച് ബാറ്ററി എന്നിവ ലഭിച്ചതാണ് റിയല്‍മി സി20, സി21 എന്നിവ.

ഏക വേരിയന്റിലാണ് റിയല്‍മി സി20 വരുന്നത്. 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയാണ് വില. കൂള്‍ ബ്ലൂ, കൂള്‍ ഗ്രേ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി.കോം, റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 13 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. റിയല്‍മി സി21 സ്മാര്‍ട്ട്‌ഫോണിന്റെ 3 ജിബി റാം, 32 ജിബി സ്‌റ്റോറേജ് വേരിയന്റിന് 7,999 രൂപയും 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയുമാണ് വില. ക്രോസ് ബ്ലാക്ക്, ക്രോസ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. റിയല്‍മി സി20 ലഭിക്കുന്ന അതേ ഇടങ്ങളില്‍ ഏപ്രില്‍ 14 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. റിയല്‍മി സി25 വരുന്നതും രണ്ട് വേരിയന്റുകളിലാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയും 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയുമാണ് വില. വാട്ടറി ബ്ലൂ, വാട്ടറി ഗ്രേ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. ഏപ്രില്‍ 16 ന് ഉച്ചയ്ക്ക് 12 മണിക്ക് ആദ്യ വില്‍പ്പന നടക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

റിയല്‍മി സി20  

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ (720, 1600 പിക്‌സല്‍) ലഭിച്ചതാണ് റിയല്‍മി സി20. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയേകും. സ്‌ക്രീന്‍ ബോഡി അനുപാതം 89 ശതമാനമാണ്. മീഡിയടെക് ഹീലിയോ ജി35 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയ റിയല്‍മി യുഐ കസ്റ്റം സ്‌കിന്നിലാണ് റിയല്‍മി സി20 പ്രവര്‍ത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. 10 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. എല്‍ഇഡി ഫ്‌ളാഷ് സഹിതം പിറകില്‍ 8 എംപി സെന്‍സറും സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ 5 എംപി സ്‌നാപ്പറും നല്‍കി. ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

റിയല്‍മി സി21  

6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ഡിസ്‌പ്ലേ ലഭിച്ചു. സ്‌ക്രീന്‍ ബോഡി അനുപാതം 89 ശതമാനമാണ്. മീഡിയടെക് ഹീലിയോ ജി35 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയ റിയല്‍മി യുഐ കസ്റ്റം സ്‌കിന്നിലാണ് പ്രവര്‍ത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. പിറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. എഫ്/2.2 അപ്പര്‍ച്ചര്‍ സഹിതം 13 എംപി പ്രൈമറി സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 എംപി മാക്രോ ലെന്‍സ്, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 എംപി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ട്രിപ്പിള്‍ കാമറ സംവിധാനം. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ 5 എംപി സ്‌നാപ്പര്‍ നല്‍കി. 4ജി വിഒഎല്‍ടിഇ, വൈഫൈ 802.11 ബി/ജി/എന്‍, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ചാര്‍ജിംഗ്, ഡാറ്റ ട്രാന്‍സ്ഫര്‍ ആവശ്യങ്ങള്‍ക്കായി മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഫീച്ചറുകള്‍.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

റിയല്‍മി സി25  

6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1280 പിക്‌സല്‍) ഡിസ്‌പ്ലേ ഉപയോഗിക്കുന്നു. ടുഫ് റൈന്‍ലാന്‍ഡ് സാക്ഷ്യപത്രം ലഭിച്ചു. മീഡിയടെക് ഹീലിയോ ജി70 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. റിയല്‍മി സി സീരീസിലെ ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കുന്നു. റിയല്‍മി യുഐ 2.0 സ്‌കിന്‍ മുകളിലായി പ്രവര്‍ത്തിക്കും. 6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 10 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 48 എംപി പ്രൈമറി സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ്, 2 എംപി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനം പിറകില്‍ നല്‍കി. മുന്നില്‍ 8 എംപി സ്‌നാപ്പര്‍ ലഭിച്ചു. 4ജി എല്‍ടിഇ, ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. പിറകില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ലഭിച്ചു.

Maintained By : Studio3