November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയാര്‍’

1 min read

ഇന്ധന വില വര്‍ധന ജനങ്ങളുടെ അലട്ടുന്ന പ്രശ്നമെന്ന് ധനമന്ത്രി

ജിഎസ്ടി പരിധിയില്‍ പെട്രോള്‍ വില കൊണ്ടുവരാന്‍ തയാറെന്നും നിര്‍മല സീതാരാമന്‍

സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണം

ന്യൂഡെല്‍ഹി: ഇന്ധന വിലയില്‍ തുടര്‍ച്ചയായി വരുന്ന വര്‍ധന രാജ്യത്തുടനീളം ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വളരയെധികം അലട്ടുന്ന പ്രശ്നമാണ് ഇന്ധനവില വര്‍ധനവെന്നും എന്നാല്‍ വില തീരുമാനിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നിയന്ത്രണമില്ലെന്നും നിര്‍മല സീതാരമന്‍ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ് ഇന്ധന വില വര്‍ധനയെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ വില കുറച്ച് നല്‍കാനായി ജിഎസ്ടി പരിധിയിലാക്കണമെന്നും അഭിപ്രായമുയരുന്നുണ്ട്. ഇന്ധനവില ജിഎസ്ടി പരിധിയിലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണ്. അങ്ങനെ വന്നാല്‍ രാജ്യമൊട്ടുക്കും ഒറ്റ വിലയാകും എന്നതാണ് പ്രത്യേകത. ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാണ്-നിര്‍മല പറഞ്ഞു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നതിനുള്ള പ്രയത്നങ്ങളാകണം ഇന്ത്യ ഇന്‍ക് നടത്തേണ്ടത്. കേര്‍പ്പറേറ്റ് നികുതി കുറച്ചത് ഉള്‍പ്പടെ നിക്ഷേപം പ്രോല്‍സാഹപ്പിക്കാന്‍ നിരവധി നടപടികളാണ് ഈ സര്‍ക്കാര്‍ കൈണ്ടിട്ടുള്ളതെന്നും മന്ത്രി. ആത്മവിശ്വാസത്തോടെ നിക്ഷേപം നടത്താന്‍ സംരംഭകര്‍ തയാറാകേണ്ട സമയമാണിതെന്നും അവര്‍ പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3