Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയുടെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് ഒകേ്ടാബര്‍ 20ന് തുടക്കം

1 min read

ന്യൂ ഡൽഹി: ഉത്തര്‍പ്രദേശിലെ സാഹിബാബാദ് റാപ്പിഡ്എക്‌സ് സ്‌റ്റേഷനില്‍ ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍.ആര്‍.ടി.എസ് ഇടനാഴിയുടെ മുന്‍ഗണനാ വിഭാഗം ഒകേ്ടാബര്‍ 20-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ (ആര്‍.ആര്‍.ടി.എസ്) സമാരംഭം അടയാളപ്പെടുത്തികൊണ്ട് സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്ന റാപ്പിഡ് എക്‌സ് ട്രെയിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിര്‍വഹിക്കും. രാജ്യത്ത് ആര്‍.ആര്‍.ടി.എസിന് സമാരംഭം കുറിയ്ക്കുന്ന അവസരത്തില്‍ സാഹിബാബാദില്‍ നടക്കുന്ന പൊതു പരിപാടിക്ക് പ്രധാനമന്ത്രി ആദ്ധ്യക്ഷ്യം വഹിക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. അതിനുപുറമെ ബെംഗളൂരു മെട്രോയുടെ കിഴക്ക് പടിഞ്ഞാറന്‍ ഇടനാഴിയുടെ രണ്ട് ഭാഗങ്ങളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും.

ഉദ്ഘാടനം ചെയ്യപ്പെടുന്ന ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍.ആര്‍.ടി.എസ് ഇടനാഴിയുടെ 17 കിലോമീറ്റര്‍ മുന്‍ഗണനാ വിഭാഗം, സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കും. ഈ വഴിയില്‍ ഗാസിയാബാദ്, ഗുല്‍ധര്‍, ദുഹായ് എന്നീ സ്‌റ്റേഷനുകളുമുണ്ടായിരിക്കും. 2019 മാര്‍ച്ച് 8-ന് പ്രധാനമന്ത്രിയാണ് ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിക്ക് തറക്കല്ലിട്ടത്. പുതിയ ലോകോത്തര ഗതാഗത അടിസ്ഥാനസൗകര്യ നിര്‍മ്മാണങ്ങളിലൂടെ രാജ്യത്തെ പ്രാദേശിക ബന്ധിപ്പിക്കല്‍ പരിവര്‍ത്തനം ചെയ്യുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ്, റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍.ആര്‍.ടി.എസ്) പദ്ധതി വികസിപ്പിച്ചത്. ഒരു പുതിയ റെയില്‍ അധിഷ്ഠിത, അര്‍ദ്ധ അതിവേഗ, ഹൈ-ഫ്രീക്വന്‍സി കമ്മ്യൂട്ടര്‍ (അതിവേഗ ആവൃത്തി-സ്ഥിരം യാത്രാ) ഗതാഗതസംവിധാനമാണ് ആര്‍.ആര്‍.ടി.എസ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയോടെയുള്ള ഒരു പരിവര്‍ത്തന, പ്രാദേശിക വികസന മുന്‍കൈയാണ് ആര്‍.ആര്‍.ടി.എസ്. നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള (ഇന്റര്‍സിറ്റി) സ്ഥിരം യാത്രയ്ക്കായി ഓരോ 15 മിനിറ്റിലും അതിവേഗ ട്രെയിനുകള്‍ നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഇത്. ആവശ്യാനുസരണം ഇതിന് ഓരോ 5 മിനിറ്റ് ആവൃത്തി വരെ പോകാനുമാകും.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍.സി.ആര്‍) മൊത്തം എട്ട് ആര്‍.ആര്‍.ടി.എസ് ഇടനാഴികള്‍ വികസിപ്പിക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ട്, ഡല്‍ഹി-ഗാസിയാബാദ് – മീററ്റ് ഇടനാഴി, ഡല്‍ഹി-ഗുരുഗ്രാം-എസ്.എന്‍.ബി-അല്‍വാര്‍ ഇടനാഴി; കൂടാതെ ഡല്‍ഹി-പാനിപ്പത്ത് ഇടനാഴി ഉള്‍പ്പെടെ മൂന്ന് ഇടനാഴികള്‍ ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. 30,000 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍.ആര്‍.ടി.എസ് ഗാസിയാബാദ്, മുറാദ്‌നഗര്‍, മോദിനഗര്‍ എന്നീ നഗര കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ഒരു മണിക്കൂറില്‍ താഴെ യാത്രാസമയത്തിനുള്ളില്‍ ഡല്‍ഹിയെ മീററ്റുമായി ബന്ധിപ്പിക്കും.

അത്യാധുനിക പ്രാദേശിക ചലനക്ഷമതാ പരിഹാരമായാണ് രാജ്യത്ത് ആര്‍.ആര്‍.ടി.എസുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്നയുമാണ് ഇവ. രാജ്യത്ത് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സുരക്ഷിതവും വിശ്വസനീയവും ആധുനികവുമായ സ്ഥിരം യാത്രാ (ഇന്റര്‍സിറ്റി കമ്മ്യൂട്ടിംഗ്)പരിഹാരങ്ങള്‍ ഇവ നല്‍കും. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി, ആര്‍.ആര്‍.ടി.എസ് ശൃംഖലയ്ക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, ബസ് സര്‍വീസുകള്‍ മുതലായവയുമായി വിപുലമായ ബഹുമാതൃകാ സംയോജനവും ഉണ്ടായിരിക്കും. അത്തരത്തിലുള്ള പരിവര്‍ത്തനാത്മക പ്രാദേശിക ചലനാത്മക പരിഹാരങ്ങള്‍ ആ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും; തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ അവസരങ്ങള്‍ എന്നിവയിലേക്കുള്ള മെച്ചപ്പെട്ട പ്രാപ്യത ലഭ്യമാക്കും; വാഹന തിരക്കും വായു മലിനീകരണവും ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം
Maintained By : Studio3