January 23, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ ഫിന്‍ലാന്‍ഡിലെ പോളാര്‍ ബെയര്‍ സ്റ്റാര്‍ട്ടപ്പ് പങ്കാളി

കൊച്ചി: അവതരണത്തിലെ രീതി കൊണ്ടും വെല്ലുവിളി കൊണ്ടും ലോകപ്രശസ്തമായ ഫിന്‍ലാന്‍ഡിലെ പോളാര്‍ ബെയര്‍ സ്റ്റാര്‍ട്ടപ്പ് പിച്ചിംഗിന്‍റെ ഇന്ത്യയില്‍ നടക്കുന്ന സാറ്റ്ലൈറ്റ് പരിപാടിയുടെ പങ്കാളികളായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ബിസിനസ് ഫിന്‍ലാന്‍ഡ് തെരഞ്ഞെടുത്തു. ഫിന്‍ലാന്‍ഡ് സര്‍ക്കാരും പരിപാടിയുടെ സംഘാടകരായ ബിസിനസ് ഒലു ഗ്രൂപ്പുമായി കെഎസ്യുഎം കരാര്‍ ഒപ്പിട്ടു. കഴുത്തറ്റം തണുത്ത വെള്ളത്തില്‍ നിന്നു കൊണ്ട് സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രാദേശിക റൗണ്ട് ആദ്യമായാണ് ഇന്ത്യയില്‍ നടത്തുന്നത്. എട്ടു മുതല്‍ പത്ത് സ്റ്റാര്‍ട്ടപ്പുകളെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കേണ്ടത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിന്‍റേത് എന്നതിന്‍റെ തെളിവുകൂടിയാണ് പ്രശസ്തമായ അന്താരാഷ്ട്ര മത്സരത്തിന് പങ്കാളിയാകാന്‍ ലഭിച്ച അവസരമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അന്താരാഷ്ട്ര സഹകരണത്തിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധയും സ്വീകാര്യതയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിന്‍ലാന്‍റില്‍ ഐസ് ഹോള്‍ മത്സരം എന്നാണ് ഈ പരിപാടി പൊതുവെ അറിയപ്പെടുന്നത്. ഐസിനുള്ളില്‍ ദ്വാരമുണ്ടാക്കി അതില്‍ ഇറങ്ങി നിന്നാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പിച്ചിംഗ് നടത്തുന്നത്. ഇന്ത്യയില്‍ ഡല്‍ഹിയില്‍ ഫിന്‍ലാന്‍റ് എംബസിയില്‍ വച്ച് പരിപാടി നടത്താനാണ് പ്രാഥമികമായി കൈക്കൊണ്ട ധാരണ. വിജയികള്‍ക്ക് ഫിന്‍ലാന്‍റിലെ ഫിനാലെയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫിന്‍ലാന്‍ഡില്‍ ഐസിനുള്ളിലാണ് പരിപാടി നടക്കുന്നതെങ്കിലും ഇന്ത്യയിലെ മത്സരങ്ങളില്‍ ഇളവുകളുണ്ടാകുമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഐസിട്ട് തണുത്ത വെള്ളത്തില്‍ കുറഞ്ഞ പക്ഷം അരഭാഗം വരെയെങ്കിലും ഇറങ്ങി നിന്നുവേണം പിച്ചിംഗ് നടത്താന്‍. വെള്ളത്തിലിറങ്ങാനാവശ്യമായ നിയോപ്രീന്‍, വെറ്റ്സ്യൂട്ടുകള്‍, സ്കൂബ ഡൈവിംഗ് വസ്ത്രങ്ങള്‍ തുടങ്ങിയ ധരിക്കാനാകില്ല. മറ്റെന്ത് വസ്ത്രങ്ങളും പിച്ചിംഗ് നടത്തുന്നവര്‍ക്ക് ധരിക്കാം. തണുത്തവെള്ളത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി ആവശ്യമായ വൈദ്യപരിശോധനയും മറ്റ് മുന്നൊരുക്കണങ്ങളും സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തന്നെ നടത്തണം. പ്രവര്‍ത്തന മാതൃകയെങ്കിലുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പങ്കെടുക്കാനര്‍ഹതയുള്ളത്. ഈ മാതൃക വിവിധ പരിശോധനകള്‍ക്കായി സമര്‍പ്പിക്കണം. രണ്ട് സ്ഥാപകരെങ്കിലുമുള്ള സ്റ്റാര്‍ട്ടപ്പുകളായിരിക്കണം. പ്രീസീഡ് വിഭാഗത്തിലോ ശൈശവദശയിലുള്ളതോ ആയ സ്റ്റാര്‍ട്ടപ്പുകളെയാണ് ഈ പിച്ചിംഗില്‍ പ്രതീക്ഷിക്കുന്നത്. ഗണ്യമായ ഫണ്ട് ഇതിനകം ലഭിച്ചു കഴിഞ്ഞ സ്റ്റാര്‍ട്ടപ്പുകളെ പരിഗണിക്കുന്നതല്ല.

  ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ പ്രോഗ്രാം 500 വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ്പ്
Maintained By : Studio3