പ്രധാനമന്ത്രിയ്ക്ക് പാരീസിൽ ഹാർദ്ദമായ സ്വീകരണം

PM receives Ceremonial welcome on his arrival at Paris Airport, in France on July 13, 2023.
ന്യൂഡൽഹി : പാരീസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രാൻസ് പ്രധാനമന്ത്രി എലിസബത്ത് ബോൺ പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി മോദിക്ക് ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി ബാസ്റ്റിൽ ഡേ പരേഡിൽ അതിഥിയായി പങ്കെടുക്കും. ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ 25-ാം വാർഷികത്തിന്റെ ആഘോഷം കൂടിയാണ് ഈ സന്ദർശനം.