കുംഭമേള പ്രതീകാത്മകമാക്കണമെന്ന് മോദി; കൊവാക്സിന്‍ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കും
1 min read- ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ കൊവാക്സിന്‍ ഉല്‍പ്പാദനം 15 ദശലക്ഷത്തിലക്ക് ഉയര്‍ത്തും
- നിര്‍മാണത്തിന് പൊതുമേഖല സംരംഭങ്ങളെ ഉപയോഗപ്പെടുത്തും
- വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ മറ്റ് സ്ഥാപനങ്ങള്‍ക്ക് കൈമാറും
ന്യൂഡെല്‍ഹി: രാജ്യത്ത് അതിവേഗം കോവിഡ് വ്യാപിക്കുന്നതിനിടെ ക്രിയാത്മക നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള പ്രതീകാത്മകമാവണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് കുംഭമേള പ്രതീകാത്മകമാവണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
മുതിര്‍ന്ന സന്യാസിയും ഹിന്ദു ധര്‍മ ആചാര്യ സഭ പ്രസിഡന്‍റുമായ സ്വാമി അവധേശാനന്ദ് ഗിരി മഹാരാജുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. കുംഭമേളയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോവിഡ് പോസിറ്റീവായ നിരഞ്ജനി അഘാഡ സന്യാസിമാരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രധാനമന്ത്രി അന്വേഷിക്കുകയും ചെയ്തു.
കുംഭമേളയുടെ പ്രധാന ചടങ്ങുകള്‍ നടന്നുകഴിഞ്ഞുവെന്നും ഇനി അത് പ്രതീകാത്മകമാവണമെന്നുമാണ് മോദി പറഞ്ഞത്. കഴിഞ്ഞ ദിവസം മേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ വ്യാപകമായ രീതിയില്‍ കൊവാക്സിന്‍ ഉല്‍പ്പാദനം കൂട്ടാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍.
സര്‍ക്കാരിന്‍റെ പിന്തുണ
ജൂലൈ മാസത്തോട് കൂടി പ്രതിമാസ കൊവാക്സിന്‍ ഉല്‍പ്പാദനം ഏഴ് കോടി ഡോസുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വാക്സിന്‍ ഉല്‍പ്പാദനം രണ്ട് പുതിയ പ്ലാന്‍റിലേക്ക് കൂടി വ്യാപിപ്പിക്കും. ഹൈദരാബാദിലെയും യുപിയിലെയും പ്ലാന്‍റുകളിലാകും പുതുതായി ഉല്‍പ്പാദനം നടത്തുക. ഇതിനായി കേന്ദ്ര സര്‍ക്കാരിന്‍റെ 120 കോടി രൂപയുടെ സാമ്പത്തിക പിന്തുണയും ലഭ്യമാക്കും.
നിലവില്‍ ഭാരത് ബയോടെക്കിന്‍റെ സ്വന്തം സജ്ജീകരണമായ ബെംഗളൂരിലെ ഫാക്റ്ററിയിലുമാണ് കൊവാക്സിന്‍ ഉല്‍പ്പാദനം നടക്കുന്നത്. ഇത് പരമാവധി ഉയര്‍ത്തും. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിന്‍. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ കൊവാക്സിനാണ് സ്വീകരിച്ചത്.
നിലവില്‍ ഒരു കോടി ഡോസുകളാണ് ഭാരത് ബയോടെക് പ്രതിമാസം നിര്‍മിക്കുന്നത്. സെപ്റ്റംബര്‍ മാസത്തോട് കൂടി പ്രതിമാസ കൊവാക്സിന്‍ ഉല്‍പ്പാദനം 10 കോടി ഡോസുകളിലെത്തിക്കാനാണ് ഇപ്പോഴത്തെ പദ്ധതി. മൂന്ന് പൊതുമേഖല സ്ഥാപനങ്ങളിലാകളിലെ ഉല്‍പ്പാദനത്തിന് സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കും. ഹഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, മുംബൈ, ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ഹൈദരാബാദ്, ബയോളജിക്കല്‍സ് ലിമിറ്റഡ് ബുലന്ദഷര്‍ എന്നിവിടങ്ങളിലാകും ഉല്‍പ്പാദനം. ഇതിനായുള്ള ടെക്നോളജി കൈമാറ്റം ഭാരത് ബയോടെക് നടത്തും.
രൂക്ഷമാകുന്ന രണ്ടാം തരംഗം
കോവിഡിന്‍റെ രണ്ടാം തരംഗം ഇന്ത്യയെ കടുത്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിന് മുകളിലാണ് പുതിയ രോഗികള്‍. ആയിരത്തിലധികം മരണങ്ങളും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണങ്ങള്‍ 1750 വരെ ഉടന്‍ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ ആദ്യവാരത്തോടെ ഇത് 2320 ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ്പ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്‍റെ റിപ്പോര്‍ട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്.