October 29, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ വിയറ്റ്നാം പ്രധാനമന്ത്രിക്ക് ആശംസകളുമായി മോദി

1 min read

ന്യൂഡെല്‍ഹി: പുതുതായി നിയമിതനായ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്നിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാകുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തുറന്നതും സമഗ്രവും സമാധാനപരവും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്ത്യന്‍ മഹാസമുദ്ര മേഖലയെക്കുറിച്ച് ഇരു രാജ്യങ്ങളും സമാനമായ കാഴ്ചപ്പാടാണ് പങ്കിടുന്നത് . അതിനാല്‍ പ്രാദേശിക സ്ഥിരത, അഭിവൃദ്ധി, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപരമായ പങ്കാളിത്തം സഹായിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയും വിയറ്റ്നാമും നിലവില്‍ യുഎന്‍ സുരക്ഷാ സമിതിയിലെ സഹ അംഗങ്ങളാണെന്നും പ്രധാനമന്ത്രി ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

  ഇൻഫോപാർക്കിന്റെ 'ഐ ബൈ ഇൻഫോപാർക്ക്' കൊ-വര്‍ക്കിംഗ് സ്പേസ്

ശനിയാഴ്ച രാവിലെ വിയറ്റ്നാം പ്രധാനമന്ത്രിയുമായുള്ള ടെലിഫോണിക് സംഭാഷണത്തിലാണ് പ്രധാനമന്ത്രി മോദി ഇന്ത്യയുടെ അഭിപ്രായം പങ്കുവെച്ചത്. ഇന്ത്യയിലെ കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍ സര്‍ക്കാരും വിയറ്റ്നാമിലെ ജനങ്ങളും നല്‍കിയ വിലയേറിയ പിന്തുണയ്ക്ക് മോദി പ്രധാനമന്ത്രി ചിന്നിന് നന്ദി പറഞ്ഞു. പകര്‍ച്ചവ്യാധിക്കെതിരെ തുടരുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഇരു രാജ്യങ്ങളും ചര്‍ച്ചകളും സഹകരണവും തുടരുമെന്ന് നേതാക്കള്‍ സമ്മതിച്ചു.

ഇരു പ്രധാനമന്ത്രിമാരും ഉഭയകക്ഷി ബന്ധത്തിന്‍റെ അവസ്ഥ അവലോകനം ചെയ്യുകയും സഹകരണത്തിന്‍റെ വിവിധ മേഖലകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അടുത്തവര്‍ഷത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഈ നാഴികക്കല്ല് ഉചിതമായ രീതിയില്‍ ആഘോഷിക്കാന്‍ നേതാക്കള്‍ സമ്മതിച്ചു. ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ചിന്നിനെ ക്ഷണിച്ചിട്ടുണ്ട്.

  ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ വാര്‍ഷിക സമ്മേളനം കോവളത്ത്
Maintained By : Studio3