December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പിജിഐഎം ഇന്ത്യ റിട്ടര്‍മെന്റ് ഫണ്ട്

1 min read

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ഓപ്പണ്‍ എന്‍ഡഡ് ഫണ്ടായ പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് അവതരിപ്പിക്കുന്നു. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ അല്ലെങ്കിൽ വിരമിക്കല്‍ പ്രായമായ 60 വയസ്സുവരെയാണ് നിക്ഷേപം കൈവശംവെയ്‌ക്കേണ്ടത്. ഏതാണ് നേരത്തെ അതായിരിക്കും ബാധകം. ഓഹരി, ഓഹരി അധിഷ്ഠിത പദ്ധതികള്‍, റീറ്റ്‌സ്, ഇന്‍വിറ്റ്‌സ്, കടപ്പത്രങ്ങള്‍ എന്നിവയില്‍ നിക്ഷേപിച്ച് നിക്ഷേപകരുടെ റിട്ടയര്‍മെന്റ് ലക്ഷ്യത്തിന് അനുസൃതമായി മൂലധനനേട്ടവും വരുമാനവും നല്‍കാന്‍ ഫണ്ട് ലക്ഷ്യമിടുന്നു. ‘വീട്, വിദ്യാഭ്യാസം, കാറ് എന്നിങ്ങനെയുള്ള ജീവിത ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും വായ്പ ഉപയോഗിച്ച് നിറവേറ്റാനാകും. എന്നാല്‍ വിരമിക്കലിന്റെ കാര്യത്തില്‍ ഇതൊരു പരിഹാരമല്ല. അതുകൊണ്ടുതന്നെ ഓരോരുത്തരും അവരുടെ റിട്ടയര്‍മെന്റിനായുള്ള കരുതലിന് പ്രധാന്യം നല്‍കണം. ലക്ഷ്യത്തിന് അനുസൃതമായുള്ള നിക്ഷേപം ആസൂത്രണം ചെയ്യുന്നതിന് സഹായിക്കാന്‍ വിശ്വസ്തനായ ഒരു സാമ്പത്തിക ഉപദേഷ്ടാവ് ഉണ്ടായിരിക്കുന്നത് ഉചിതമാണ്. റിട്ടര്‍മെന്റിനായുള്ള ഫണ്ടില്‍ നിക്ഷേപിക്കുന്നത് ലക്ഷ്യത്തിനായി കൂടുതല്‍ കാലം പ്രതിജ്ഞാബദ്ധമായി തുടരാനും ദീര്‍ഘകാല കോബൗണ്ടിങിന്റെ പ്രയോജനം നേടാനും സഹായിക്കും’, റിട്ടയര്‍മെന്റിനു വേണ്ടിയുള്ള സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, പിജിഐഎം ഇന്ത്യ അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ അജിത് മേനോന്‍ പറഞ്ഞു:

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ആഗോള എജന്‍സികളുടെ കണക്ക് പ്രകാരം കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ അതിവേഗം വളരുന്ന ജി 20 സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറും. ദീര്‍ഘകാല അടിസ്ഥാനത്തില്‍, കോര്‍പറേറ്റ് വരുമാനം ഒരു രാജ്യത്തിന്റെ നോമിനല്‍ ജിഡിപിയുടെ വളര്‍ച്ചയും ഓഹരി വിലകള്‍ വരുമാന വളര്‍ച്ചയും പിന്തുടരുന്നു. മികച്ച വളര്‍ച്ചയും ഉയര്‍ന്ന നിലവാരവുമുള്ള ലാര്‍ജ്, മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് തുടര്‍ച്ചയായി അവസരമുണ്ട്. ഇന്ത്യയുടെ വളര്‍ച്ചക്കൊപ്പം മുന്നേറാന്‍ അതിലൂടെ കഴിയും. ഇത്തരം കമ്പനികള്‍ക്ക് ദീര്‍ഘകാലത്തേയ്ക്ക് കാര്യക്ഷമമായ മികച്ച മൂലധന വളര്‍ച്ചയോടെ മുന്നോട്ടുപോകാനാകും. അങ്ങനെ ഉയര്‍ന്ന വളര്‍ച്ചയും മികച്ച നിലവാരവുമുള്ള ഓഹരികളുള്ള വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ വഴി റിട്ടയര്‍മെന്റ് സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സഹായിക്കും-പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിലെ സിഐഒ ആയ വിനയ് പഹാരിയ പറഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3