2020 ചൈനയുമായുള്ള വ്യാപാരക്കമ്മിയില്‍ ഇടിവ്
ന്യൂഡെല്‍ഹി: ആഗോള വ്യാപാരം കൊറോണയുടെ പ്രത്യാഘാതം നേരിട്ട 2020ല്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ ഇടിവ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തിയില്‍ നിലനിന്ന സംഘര്‍ഷവും ചൈനീസ് ഇറക്കുമതി നിയന്ത്രിക്കുന്നതിലേക്ക് നയിച്ചിരുന്നു. ചൈനയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം 16.15 ശതമാനം ഉയര്‍ന്ന് 20.25 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 10.87 ശതമാനം കുറഞ്ഞ് 66.78 ബില്യണ്‍ ഡോളറിലെത്തി.
ഇരുമ്പും ഉരുക്കും അലുമിനിയവും ചെമ്പും ആണ് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ പ്രധാന പങ്കുവഹിച്ചത്.
ചൈനയുമായുള്ള രാജ്യത്തിന്‍റെ വ്യാപാരക്കമ്മി 2019 ലെ 56.95 ബില്യണ്‍ ഡോളറില്‍ നിന്ന് 45.91 ബില്യണ്‍ ഡോളറായി കുറഞ്ഞു. മാമ്പഴം, മത്സ്യ എണ്ണ, മുന്തിരി, ചായ എന്നിവയുടെ കയറ്റുമതി കുറഞ്ഞപ്പോഴും ചൈനയിലേക്കുള്ള കയറ്റുമതി 20 ബില്യണ്‍ ഡോളറിന് മുകളിലേക്ക് എത്തിക്കാനായി.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം പരിഹരിക്കപ്പെട്ടതും വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതും ഈ വര്‍ഷം കയറ്റുമതിയിലും ഇറക്കുമതിയിലും പ്രതിഫലിച്ചേക്കാം. ചൈനയില്‍ നിന്നുള്ള എഫ്ഡിഐ നിര്‍ദേശങ്ങള്‍ക്ക് 9 മാസത്തെ ഇടവേളയ്ക്ക് ശേഷം അനുമതികള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനും തീരുമാനമെടുത്തേക്കാം.