December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാക്കിസ്ഥാന്‍ തുര്‍ക്കിയില്‍നിന്ന് സായുധ ഡ്രോണുകള്‍ തേടുന്നു

1 min read

ഇന്ത്യക്കെതിരെ ചൈന-പാക്-തുര്‍ക്കി അച്ചുതണ്ട്

ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്ന് സായുധ ഡ്രോണുകള്‍ തേടുന്നതായ വാര്‍ത്ത ഡെല്‍ഹിയിലെ സുരക്ഷാ വിദഗ്ധരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.കശ്മീര്‍, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ഒരേ അഭിപ്രായക്കാരാണ്. ഇതിനകം ശക്തമായ ഉഭയകക്ഷി സഹകരണം കൂടുതല്‍ അരക്കിട്ടുറപ്പിക്കാനാണ് പാക് നേതൃത്വംശ്രമിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ചൈന-പാക് -തുര്‍ക്കി അച്ചുതണ്ടിനെ ഇന്ത്യ കൂടുതല്‍ ഗൗരവത്തില്‍ കാണേണ്ടതുണ്ടെന്ന കാഴ്ചപ്പാട് പ്രതിരോധ നേതൃത്വത്തിന് ഇപ്പോള്‍ ശക്തമായി.

കഴിഞ്ഞ വര്‍ഷം അര്‍മേനിയയെ പരാജയപ്പെടുത്താന്‍ അസര്‍ബൈജാനെ സഹായിച്ച ബയരാക്റ്റര്‍ ടിബി -2, ഇസ്ലാമബാദ് വാങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.സംയുക്ത പ്രതിരോധ പദ്ധതികള്‍, അഫ്ഗാനിസ്ഥാനിലെ സഹകരണം, പാക്കിസ്ഥാനിലെ തുര്‍ക്കിയുടെ നിക്ഷേപങ്ങള്‍ എന്നിവയാണ് ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്യുന്ന മറ്റുവിഷയങ്ങള്‍. പാക്കിസ്ഥാന്‍ പ്രസിഡന്‍റ് ആരിഫ് ആല്‍വി തിങ്കളാഴ്ച സൈനിക അവാര്‍ഡായ നിഷാന്‍-ഇ-ഇംതിയാസ് തുര്‍ക്കി കരസേനാ കമാന്‍ഡര്‍ ജനറള്‍ ഉമിത് ദുണ്ടാറിന് സമ്മാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമമായി ഇതിനെ ഇന്ത്യന്‍ ഏജന്‍സികള്‍ കാണുന്നു. ഈ വര്‍ഷം ഏപ്രിലില്‍ തുര്‍ക്കി പാക്കിസ്ഥാന്‍റെ ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ നദീം റാസയ്ക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സേവനങ്ങള്‍ക്ക് ലെജിയന്‍ ഓഫ് മെറിറ്റ് അവാര്‍ഡും നല്‍കിയിരുന്നു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

പാക്കിസ്ഥാനില്‍ ജനറല്‍ ദുണ്ടാര്‍ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. “രണ്ട് സഹോദരരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധത്തിനും സുരക്ഷാ സഹകരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട്
പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു”എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പാക് മിലിട്ടറിയുടെ ഇന്‍റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഒരു പ്രസ്താവന ഇറക്കി.

“സൗദി അറേബ്യയുമായും യുഎഇയുമായും പാക്കിസ്ഥാന്‍റെ ബന്ധം കുറഞ്ഞുവരികയാണ്. ഈ രണ്ട് രാജ്യങ്ങള്‍ക്കും പകരം നില്‍ക്കാന്‍ ഇന്ന് തുര്‍ക്കി ശ്രമിച്ചുകൊണ്ടിരിക്കുയാണ്. അതിനാല്‍ പാക്കിസ്ഥാന്‍ അവരോട് കൂടുതല്‍ അടുക്കുന്നത് ഒരു വലിയ തന്ത്രത്തിന്‍റെ ഭാഗമാണ്’ ഇന്ത്യന്‍ വിദഗ്ധര്‍ പറയുന്നു. തുര്‍ക്കി തദ്ദേശീയ പ്രതിരോധ വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ഡ്രോണ്‍ സാങ്കേതികവിദ്യയിലും നാവിക കപ്പലുകളുടെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൈനയിലൂടെ പാക്കിസ്ഥാന് മിസൈലുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കാനായി.യുദ്ധവിമാനങ്ങള്‍ക്ക് പുറമേ ആണവ പരീക്ഷണവും തുര്‍ക്കി ആഗ്രഹിക്കുന്നുണ്ട്.സായുധ ഡ്രോണുകളുടെ സാധ്യതയെക്കുറിച്ച് ഇരുപക്ഷവും നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇസ്ലാമാബാദിന് വില്‍ക്കാന്‍ അങ്കാറയ്ക്ക് താല്‍പ്പര്യക്കുറവുണ്ടെന്നും പറയപ്പെടുന്നുണ്ട്.എന്നിരുന്നാലും, തുര്‍ക്കിക്ക് പകരമായി പാക്കിസ്ഥാന്‍ എന്താണ് നല്‍കേണ്ടതെന്നതിനെ ആശ്രയിച്ചാണ് വ്യാപാരം നടക്കപ്പെടുക.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

ഇരു രാജ്യങ്ങളുടെയും നിലവിലെ ശ്രദ്ധ അഫ്ഗാനിസ്ഥാനിലാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ നിരവധിതവണ വ്യക്തമാക്കിയിട്ടുണ്ട്.തുര്‍ക്കി കഴിയുന്നിടത്തെല്ലാം സ്വാധീനം വിപുലീകരിക്കാന്‍ നോക്കുന്നു. ഏതുരീതിയില്‍ പരിശോധിച്ചാലും സൈനികമായും രാഷ്ട്രീയമായും പാക്കിസ്ഥാനും തുര്‍ക്കിയും കൂടുതല്‍ അടുത്തുകഴിഞ്ഞിട്ടുണ്ട്.കാബൂള്‍ വിമാനത്താവളത്തിന്‍റെ സുരക്ഷ തുര്‍ക്കി ഏറ്റെടുക്കുമെന്ന് ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. അതേസമയം തുര്‍ക്കിയെ നാറ്റോ അംഗമായി കണക്കാക്കുമെന്നും ഒരു മുസ്ലിം രാജ്യമായിട്ടല്ലെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ തുര്‍ക്കിക്ക് പാക്കിസഥാനെ ആവശ്യമുണ്ട്.പാക്കിസ്ഥാനും തുര്‍ക്കിയും അടുത്ത സാംസ്കാരിക, ചരിത്ര, സൈനിക ബന്ധം ആസ്വദിക്കുന്നുണ്ട്.ന്യൂക്ലിയര്‍ സപ്ലയേഴ്സ് ഗ്രൂപ്പിലെ ഇസ്ലാമബാദിന്‍റെ അംഗത്വത്തെ തുര്‍ക്കി പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇരു രാജ്യങ്ങളും നിരവധി സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുന്നുമുണ്ട്.

മേഖലയില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കുന്നതിനെത്തുടര്‍ന്ന് കാബൂളിലെ സമാധാന കരാറിനെച്ചൊല്ലി പാക്കിസ്ഥാനും ചൈനയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഒരു ത്രിരാഷ്ട്ര പ്രക്രിയയെ തുര്‍ക്കി പിന്തുണയ്ക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് പുറത്തുപോകുമ്പോള്‍ ചൈന ഈ മേഖലയിലേക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണ്.അതിനും അവര്‍ക്ക് പാക്കിസഥാന്‍റെ സഹായം ആവശ്യമാണ്. ഇവിടെയാണ് തുര്‍ക്കിയും പാക്കിസ്ഥാനും ചൈനയും തമ്മില്‍ ഒരു ട്രയാംഗില്‍ ബന്ധം രുപം കൊള്ളുന്നത്. ഈ രാജ്യങ്ങളൊന്നും ഇന്ത്യയുമായി അടുത്ത സഹകരണമുള്ളവരല്ല. ഇവ മൂന്നും ചേരുന്നത് ഇന്ത്യക്ക് ഹാനികരമാണുതാനും.

തുര്‍ക്കി, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ഒരു ബ്ലോക്കായി ഒരുമിച്ച് കൊണ്ടുവരാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ അനുവദിക്കില്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകില്ല.ചൈനയില്‍ നിന്ന് സാങ്കേതികവിദ്യയും തുര്‍ക്കിയില്‍ നിന്ന് സായുധ ഡ്രോണുകളും പാക്കിസ്ഥാന്‍ തേടുന്നത് അവര്‍ തിരച്ചില്‍ വ്യാപിപ്പിക്കാനാണ്. തുര്‍ക്കി ഡ്രോണുകള്‍ നേടാനായാല്‍ അത് ഇസ്ലാമബാദിന്‍റെ കഴിവുകളെ ഗണ്യമായി മെച്ചപ്പെടുത്തും. ഡ്രോണുകള്‍ക്ക് ആധുനിക യുദ്ധത്തില്‍ വലിയ സ്വാധീനമുണ്ട്.
തുര്‍ക്കി ഇതുവരെ അസര്‍ബൈജാനെ കൂടാതെ പോളണ്ട്, ഉക്രെയ്ന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് ബയരക്താര്‍ ടിബി -2 എസ് വിറ്റു. ഈ ഡ്രോണുകളുടെ വില്‍പ്പനയ്ക്കായി അല്‍ബേനിയയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

കുര്‍ദുകള്‍ക്കെതിരെയും ലിബിയയിലും സിറിയയിലുമുള്ള പോരാട്ടത്തിലും ബയരക്താര്‍ ടിബി -2 പരീക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ സായുധ ഡ്രോണുകള്‍ തിരയുന്ന രാജ്യം തുര്‍ക്കി മാത്രമല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പാക്കിസ്ഥാന് ചൈനയില്‍ നിന്ന് സായുധ ഡ്രോണുകള്‍ ലഭിക്കുന്നതിനെക്കുറിച്ച് ഒന്നിലധികം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരു രാജ്യങ്ങളും ചേര്‍ന്ന് 48 വിംഗ് ലൂംഗ് ഡ്രോണുകള്‍ നിര്‍മ്മിക്കുമെന്ന് പാക് വ്യോമസേനയുടെ ഷെര്‍ഡില്‍സ് എയറോബാറ്റിക് ടീം ഔദ്യോഗിക ഫേസ്ബുക്ക് എക്കൗണ്ടില്‍ പറഞ്ഞിരുന്നു. മൂന്ന് അഗോസ്റ്റ 90 ബി ഡീസല്‍-ഇലക്ട്രിക് ആക്രമണ അന്തര്‍വാഹിനികള്‍ നവീകരിക്കുന്നതിനും പുതിയ കൊര്‍വെറ്റുകളും ഓയില്‍ ടാങ്കറുകളും രൂപകല്‍പ്പന ചെയ്യുന്നതിനും പാക്കിസ്ഥാന്‍ തുര്‍ക്കിയെ ആശ്രയിക്കുന്നു.

Maintained By : Studio3