November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം പ്രീ ബുക്കിംഗ് നേടി ഒലയുടെ മുന്നേറ്റം

ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രീ ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് സ്വീകരിച്ചു തുടങ്ങിയത്  

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നേടിയത് ഒരു ലക്ഷത്തിലധികം പ്രീ ബുക്കിംഗ്. ഇതുവഴി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഒല ഇലക്ട്രിക്. രസകരമായ കാര്യമെന്തെന്നാല്‍, ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ 30,000 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് വിറ്റത്. ഈ കണക്കുകള്‍ക്കിടയിലാണ് 24 മണിക്കൂറിനുള്ളില്‍ ഇത്രയും പ്രീ ബുക്കിംഗ് നേടാന്‍ ഒല ഇലക്ട്രിക്കിന് കഴിഞ്ഞത്. ഇലക്ട്രിക് സ്‌കൂട്ടറിന് വമ്പന്‍ ഡിമാന്‍ഡ് തുടരുകയാണെന്ന് കമ്പനി വ്യക്തമാക്കി.

ഒല ഇലക്ട്രിക് തങ്ങളുടെ ആദ്യ ഉല്‍പ്പന്നത്തിനായി കഴിഞ്ഞ ദിവസമാണ് പ്രീ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയത്. താല്‍പ്പര്യമുള്ള ഉപയോക്താക്കള്‍ക്ക് കമ്പനി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാനും 499 രൂപ നല്‍കി ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാനും കഴിയും. ബുക്കിംഗ് തുക പൂര്‍ണമായും തിരികെ ലഭിക്കും. പ്രീ ബുക്കിംഗ് ആരംഭിച്ചതോടെ ആഴ്ച്ചകള്‍ക്കുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്കവാറും ഈ മാസം തന്നെ വിപണി അവതരണം നടന്നേക്കും.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന് രാജ്യമെങ്ങുമുള്ള ഉപയോക്താക്കള്‍ നല്‍കുന്ന മികച്ച പ്രതികരണത്തില്‍ താന്‍ പുളകിതനാണെന്ന് ഒല ചെയര്‍മാനും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഉപയോക്താക്കളുടെ താല്‍പ്പര്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ അഭൂതപൂര്‍വമായ ആവശ്യകത. വരാനിരിക്കുന്ന തങ്ങളുടെ വലിയ മുന്നേറ്റം വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഡിമാന്‍ഡ്. സുസ്ഥിര മൊബിലിറ്റിയിലേക്ക് ലോകത്തെ പരിവര്‍ത്തനം ചെയ്യുകയാണ് തങ്ങളുടെ ദൗത്യം. ഒല സ്‌കൂട്ടര്‍ ബുക്ക് ചെയ്തതിലൂടെ ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ പങ്കുചേര്‍ന്ന എല്ലാ ഉപയോക്താക്കള്‍ക്കും നന്ദി പറയുന്നതായും ഇതൊരു തുടക്കം മാത്രമാണെന്നും ഭവിഷ് അഗര്‍വാള്‍ പ്രസ്താവിച്ചു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് സ്‌കൂട്ടറുകളുടെ ഡെലിവറി ആരംഭിക്കുമ്പോള്‍ മുന്‍ഗണന ലഭിക്കും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറില്‍ 100 മുതല്‍ 150 വരെ കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. അഴിച്ചെടുക്കാവുന്ന ലിഥിയം അയണ്‍ ബാറ്ററി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലൗഡ് കണക്റ്റിവിറ്റി, അലോയ് വീലുകള്‍, മുന്നില്‍ ടെലിസ്‌കോപിക് സസ്പെന്‍ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടായിരിക്കും.

നേരത്തെ പുറത്തിറക്കിയ വീഡിയോ അനുസരിച്ച്, വലിയ അണ്ടര്‍സീറ്റ് സ്‌റ്റോറേജ്, മികച്ച ആക്സെലറേഷന്‍, സെഗ്മെന്റിലെ മികച്ച റൈഡിംഗ് റേഞ്ച് എന്നിവ ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ ആയിരിക്കും. സാങ്കേതിക സവിശേഷതകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. തമിഴ്നാട്ടിലെ പ്ലാന്റിലാണ് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നത്. ഇന്‍ഡസ്ട്രി 4.0 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ മെഗാഫാക്റ്ററിയില്‍ പ്രതിവര്‍ഷം 10 ദശലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ട് ദശലക്ഷം യൂണിറ്റാണ് ശേഷി. പത്ത് പൊതു അസംബ്ലി ലൈനുകള്‍ സജ്ജീകരിച്ചതാണ് പ്ലാന്റ്. ഓരോ രണ്ട് സെക്കന്‍ഡിലും ഒരു സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കഴിയും. പ്രതിദിനം 25,000 ബാറ്ററികളും നിര്‍മിക്കും.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3