November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ കോവിഡ് വകഭേദം പകരുന്നത് വായു വഴി; സാമൂഹിക അകലം കൊണ്ട് മാത്രം കാര്യമില്ല

1 min read

ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളില്‍ അധികനേരം നില്‍ക്കുന്നത് പരമാവധി ഒഴിവാക്കണം

രണ്ടാം കോവിഡ് തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയില്‍ അടുത്ത് നില്‍ക്കുന്ന ആളുമായി രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിച്ചത് കൊണ്ട് മാത്രം രോഗം വരാതിരിക്കില്ലെന്ന് പുതിയ പഠനം. രോഗബാധയുള്ള ഒരു വ്യക്തി സംാരിക്കുകയോ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ അയാളുടെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ പുറത്ത് വരുന്ന ജല കണികളിലൂടെ മാത്രമേ കോവിഡ്-19 പകരുകയുള്ളു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതിലൂടെ രോഗം പിടിപെടുന്നതിനുള്ള സാധ്യത കുറയ്ക്കാമെന്ന കണ്ടെത്തലിന് വ്യാപകമായ അംഗീകാരം ലഭിച്ചത്. എന്നാല്‍, വായുവില്‍ ദീര്‍ഘനേരം തങ്ങിനില്‍ക്കുന്ന വളരെ ചെറിയ കണികളായ എയറോസോളുകളിലൂടെ കോവിഡ്-19 പകരുന്നതിനുള്ള സാധ്യതയാണ് ഇപ്പോള്‍ ശാസ്ത്രലോകം മുന്നോട്ടുവെക്കുന്നത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

വായു വഴിയുള്ള വെറസ് വ്യാപന സാധ്യത ഇപ്പോള്‍ വ്യാപകമായി അംഗീകരിക്കപ്പെടുന്നുണ്ടെന്ന് ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയ അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ഗവേഷകനായ മാര്‍ട്ടിന്‍ ബസന്ത് പറഞ്ഞു. അവരുടെ പഠനപ്രകാരം രോഗം പിടിപെടാതെ അകത്തളങ്ങളില്‍ സുരക്ഷിതരായി ചിലവഴിക്കാവുന്ന സമയം ഫേസ് മാസ്‌ക് ഉപയോഗം, സ്ഥലത്തിന്റെ വലുപ്പം, അവിടുത്തെ വായു സഞ്ചാരം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. രോഗം വരാനുള്ള സാധ്യത ുറയ്ക്കുന്നതിനായി ആളുകള്‍ കൂടുതലായുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സമയം നില്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഗവേഷകര്‍ പറയുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

വലിയ, വായു സഞ്ചാരം കൂടിയ മുറികളില്‍ രോഗ വരാനുള്ള സാധ്യത കുറവാണ്. വ്യായാമം, ഗാനാലാപനം, ഒച്ചയിടല്‍ പോലെ വ്യക്തികളുടെ ശ്വസനനിരക്ക് കൂടുകയും രോഗാണുക്കള്‍ പുറത്ത് വരാനുള്ള സാധ്യത അധികമുള്ളതുമായ മുറികളില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. വായു വഴിയുള്ള രോഗവ്യാപനത്തെ അടിസ്ഥാനമാക്കി കോവിഡ്-19 ബാധിതനായ ഒരു വ്യക്തിയുള്ള മുറിയില്‍ രോഗബാധിതനല്ലാത്ത ഒരാള്‍ക്ക് എത്രനേരം സുരക്ഷിതനായി ചിലവഴിക്കാമെന്നത് മനസിലാക്കുന്നതിനായി ഒരു മാതൃകയ്ക്കും ഗവേഷകര്‍ രൂപം നല്‍കിയിട്ടുണ്ട്. പാട്ടുപാടല്‍, വര്‍ത്തമാനം പറയല്‍, ശ്വാസമെടുക്കല്‍ പോലുള്ള ശ്വാസോച്ഛാസ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം കണികകള്‍ പുറത്ത് വരാന്‍ കാരണമാകുന്നു എന്നത് സംബന്ധിച്ചും ഗവേഷകര്‍ പഠനം നടത്തി. ഇത്തരം പ്രവൃത്തികളിലൂടെ എത്ര രോഗാണുക്കള്‍ പുറത്ത് വന്നേക്കുമെന്ന് കണ്ടെത്തുന്നതിനായിരുന്നു ഇത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3