October 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നേതാജി ജന്മദിനം ഇനിമുതല്‍ ‘പരാക്രം ദിവസ്’

1 min read

ന്യൂഡെല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം (ജനുവരി 23) ഇനിമുതല്‍ ‘പരാക്രം ദിവസ്’ ആയി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേതാജിയുടെ നിസ്വാര്‍ത്ഥ സേവനത്തോടുള്ള ബഹുമാനസൂചകമായി അവയെ സ്മരിക്കാനും ആദരിക്കാനുമാണ് ഈ നടപടിയെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. നേതാജിയെപ്പോലെ പ്രതികൂല സാഹചര്യങ്ങളില്‍ ധീരതയോടെ പ്രവര്‍ത്തിക്കാന്‍ ഈ രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും അവര്‍ക്ക് ദേശസ്‌നഹത്തിന്റെ അവേശം പകരാനും ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ നടപടി.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹം ഈ മഹത്തായ രാജ്യത്തിന് നല്‍കിയ സമാനതകളില്ലാത്ത സംഭാവനയെ ഇന്ത്യയിലെ ജനങ്ങള്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നുവെന്ന് സാംസ്‌കാരിക മന്ത്രാലയത്തിന്റ ഗസറ്റ് പറയുന്നു.
നേതാജിയുടെ 125-ാം ജന്മവാര്‍ഷികം 2021 ജനുവരി മുതല്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ പ്രഖ്യാപനം ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്‌

  വരിന്ദേര കണ്‍സ്ട്രക്ഷന്‍സ് ഐപിഒയ്ക്ക്
Maintained By : Studio3