300 മില്യണ്‍ ഡോളറിന്റെ ക്രെഡിറ്റ് ഫണ്ടില്‍ പിഐഎഫ് ആങ്കര്‍ നിക്ഷേപകരാകും
ഫണ്ടില്‍ പിഐഎഫിന് എത്ര ഓഹരി അവകാശമുണ്ടാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല
റിയാദ്: എന്‍ബികെ കാപ്പിറ്റല്‍ പാര്‍ട്‌ണേഴ്‌സിന്റെ (എന്‍ബികെസിപി) 300 മില്യണ്‍ ഡോളറിന്റെ ഫണ്ടില്‍ സൗദി അറേബ്യയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആങ്കര്‍ നിക്ഷേപകരാകും. കുവൈറ്റിലെ ഏറ്റവും വലിയ ബാങ്കിന്റെ ഉപസ്ഥാപനമാണ് എന്‍ബികെസിപി. പശ്ചിമേഷ്യയിലെ ഇടത്തരം വിപണിയിലുള്ള കമ്പനികള്‍ക്ക് മൂലധന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം.
അതേസമയം ഫണ്ടില്‍ പിഐഎഫിന് എത്ര ഓഹരി അവകാശമുണ്ടാകുമെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ സോവറീന്‍ വെല്‍ത്ത് ഫണ്ടിന്റെ വിശ്വാസം സ്വന്തമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എന്‍ബികെസിപി സീനിയര്‍ മാനേജിംഗ് ഡയറക്ടര്‍ യാസര്‍ മുസ്തഫ പറഞ്ഞു. മേഖലയിലെ സ്വകാര്യ വായ്പ മേഖലയില്‍ നികേഷേപകര്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നതിനുള്ള തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 15 മില്യണ്‍ ഡോളറിനും 50 മില്യണ്‍ ഡോളറിനും ഇടയിലുള്ള 12 നിക്ഷേപങ്ങളാണ് ഫണ്ട് പദ്ധതിയിടുന്നത്.