Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മ്യാന്‍മാറില്‍ പ്രതിഷേധിച്ചാല്‍ 20 വര്‍ഷം വരെ തടവ്

1 min read

സൈന്യം പിടിമുറുക്കുന്നുനിരവധിപേര്‍ അറസ്റ്റില്‍അട്ടിമറി നടത്തിയവരോട് വിദ്വേഷം പാടില്ല

ന്യൂഡെല്‍ഹി: മ്യാന്‍മാറിലെ സൈനിക ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങുന്നവര്‍ക്ക് ഭറണകൂടത്തിന്‍റെ മുന്നറിയിപ്പ്. സായുധ സേനയെ തടസ്സപ്പെടുത്തിയാല്‍ 20 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നാണ് രാജ്യത്തുടനീളമുള്ള അട്ടിമറി വിരുദ്ധ പ്രക്ഷോഭകര്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സൈനിക അട്ടിമറി നടത്തിയവരോട് വിദ്വേഷമോ അവഹേളനമോ ഉണ്ടാകാന്‍ പാടില്ല. ഉണ്ടായാല്‍ അവര്‍ക്ക് നീണ്ട ശിക്ഷയും പിഴയും ബാധകമാകുമെന്ന് സൈന്യം അറിയിച്ചു. ഇതോടെ മ്യാന്‍മാറിന്‍റെ നിരവധി നഗരങ്ങളിലെ തെരുവുകളില്‍ കവചിത വാഹനങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

  അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവെലിന് വര്‍ക്കലയില്‍ തുടക്കം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൈനിക നേതൃത്വത്തിനെതിരെ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തെരഞ്ഞെടുക്കപ്പെട്ട നേതാവായ ആംഗ് സാന്‍ സൂചി തടവില്‍ നിന്ന് മോചിപ്പിക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച സൂചിയുടെ അഭിഭാഷകന്‍ അവളെ രണ്ട് ദിവസത്തേക്ക് കൂടി തടങ്കലില്‍ വയ്ക്കുമെന്ന് അറിയിച്ചു.

ബുധനാഴ്ച തലസ്ഥാനമായ നെയ് പൈ താവിലെ കോടതിയില്‍ വിചാരണ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 15 ന് സൂചിയുടെ തടവ് അവസാനിക്കേണ്ടതായിരുന്നു. നിയമവിരുദ്ധമായ ആശയവിനിമയ ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതും അവര്‍ക്കെതിരായ കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. സൂചിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാക്കി-ടോക്കികള്‍ ഉപയോഗിച്ചതായാണ് ആരോപണം.

  അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവെലിന് വര്‍ക്കലയില്‍ തുടക്കം

കഴിഞ്ഞ നവംബറില്‍ നേടിയ വിജയത്തിലാണ് സൂചി അധികാരം ഏറ്റെടുക്കാനിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സൈന്യം കൃത്രിമത്വം ആരോപിക്കുകയായിരുന്നു.’വാക്കുകളിലൂടെയോ, എഴുത്തുകളിലൂടെയോ, അടയാളങ്ങളിലൂടെയോ അല്ലെങ്കില്‍ ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ’ സൈന്യത്തോട് വിദ്വേഷം വളര്‍ത്തുന്നതായി കണ്ടെത്തുന്ന ഏതൊരാള്‍ക്കും നീണ്ട ജയില്‍ ശിക്ഷയും പിഴയും ചുമത്താന്‍ നിയമത്തില്‍ ആവശ്യമായ മാറ്റം അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സുരക്ഷാ സേനയുടെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്ന ആളുകള്‍ക്ക് ഏഴു വര്‍ഷം തടവ് അനുഭവിക്കേണ്ടിവരുമെന്നും പൊതുജനങ്ങളില്‍ ഭയമോ അസ്വസ്ഥതയോ ഉണ്ടാക്കുന്നവരെ മൂന്ന് വര്‍ഷത്തേക്ക് തടവിലാക്കാമെന്നും തിങ്കളാഴ്ച സൈനിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.ഇന്‍റര്‍നെറ്റ് പുന .സ്ഥാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധിപേര്‍ അറസ്റ്റിലാണ്. ഇവരുടെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമല്ല.

  അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവെലിന് വര്‍ക്കലയില്‍ തുടക്കം
Maintained By : Studio3