വിടവാങ്ങിയത് മുത്തൂറ്റ് ഫിനാന്‍സിനെ വിശ്വസ്ത സാമ്പത്തിക കേന്ദ്രമായി വളര്‍ത്തിയ ക്രാന്തദര്‍ശി
മുത്തൂറ്റ് ഫിനാന്‍സിനെ രാജ്യത്തെ ഏറ്റവും വിശ്വസ്ത സാമ്പത്തിക ശക്തികേന്ദ്രമായി വളര്‍ത്തുന്നതില്‍ ജോര്‍ജ് മുത്തൂറ്റിന്‍റെ മാര്‍ഗദര്‍ശനവും ദീര്‍ഘവീക്ഷണമുള്ള നേതൃപാടവവും നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാനും ഹോള്‍ടൈം ഡയറക്ടറുമായ എം ജി ജോര്‍ജ് മുത്തൂറ്റിന്‍റെ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ നിര്യാണം കമ്പനി, ജീവനക്കാര്‍, പങ്കാളികള്‍, കുടുംബം, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് നികത്താനാവാത്ത നഷ്ടമാണ് സൃഷ്ടിച്ചത്. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു അദ്ദേഹം വിട പറഞ്ഞത്.
മുത്തൂറ്റ് ഫിനാന്‍സിനെ രാജ്യത്തെ ഏറ്റവും വിശ്വസ്ത സാമ്പത്തിക ശക്തികേന്ദ്രമായി വളര്‍ത്തുന്നതില്‍ ജോര്‍ജ് മുത്തൂറ്റിന്‍റെ മാര്‍ഗദര്‍ശനവും ദീര്‍ഘവീക്ഷണമുള്ള നേതൃപാടവവും നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ഊര്‍ജസ്വലമായ നേതൃത്വത്തില്‍, മുത്തൂറ്റ് ഫിനാന്‍സ് വളര്‍ച്ചയുടെ പുതിയ ഉയരങ്ങള്‍ കണ്ടുവെന്നു മാത്രമല്ല, സ്വര്‍ണപ്പണയ വ്യവസായത്തിലെ വിപണി നേതാവുമായി. ദക്ഷിണേന്ത്യയ്ക്കപ്പുറത്ത് വടക്കും കിഴക്കും പടിഞ്ഞാറും ശാഖകള്‍ തുറന്ന് മുത്തൂറ്റ് ഗ്രൂപ്പിന് അഖിലേന്ത്യ മുഖം നല്‍കിയത് എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ ക്രാന്തദര്‍ശിത്വമാണ്.
ബാങ്കില്ലാത്ത സ്ഥലങ്ങളിലെ ദരിദ്രരായ ജനങ്ങളെ സാമ്പത്തിക ഉള്‍പ്പെടത്തല്‍ ലക്ഷ്യത്തിലേക്കത്തിക്കുന്നതിനുള്ള ഏറ്റവും മികച്ച മാതൃക സ്വര്‍ണപ്പണയവായ്പയാണെന്ന് ജോര്‍ജ് മുത്തൂറ്റ് തന്‍റെ നിരന്തരവും ആഴത്തിലുള്ളതുമായ ശ്രമങ്ങളിലൂടെ രാജ്യത്തിനു തെളിയിച്ചു നല്‍കി.
നീതിശാസ്ത്രം, മൂല്യം, വിശ്വാസ്യത, ആശ്രയത്വം, സത്യനിഷ്ഠ, ഗുഡ്വില്‍ എന്നീ ആറു മൂല്യങ്ങളുടെ കടുത്ത പ്രചാരകനായിരുന്ന അദ്ദേഹം. ഈ സ്ഥാപനം അദ്ദേഹം കെട്ടിപ്പടുത്തുതും ഈ ആറു കാര്യങ്ങളില്‍ അധിഷ്ഠിതമായാണ്. കമ്പനിയുടെ എല്ലാ ഡയറക്റ്റര്‍മാരും ജീവനക്കാരും തങ്ങളുടെ അഗാധമായ ദു:ഖവും അനുശോചനവും അദ്ദേഹത്തിന്‍റെ കുടുംബത്തെ അറിയിക്കുകയാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.