November 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മന്ത്രി രാജീവ് ചന്ദ്രശേഖർ പുനർനിർമ്മിച്ച് സേനക്ക് സമ്മാനിച്ച ഡക്കോട്ട വിമാനം റിപ്പബ്ലിക് ദിന പരേഡിൽ !

ന്യൂഡൽഹി: ഒരു കാലത്ത് ഇന്ത്യൻ സൈന്യത്തിൻ്റെ അഭിമാനമായിരുന്ന ഡക്കോട്ട വിമാനം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് വീണ്ടും ചരിത്രം കുറിച്ചു. രാവിലെ കർത്തവ്യ പഥത്തിലെ ആകാശവീഥിയിലൂടെ ആധുനിക യുദ്ധവിമാനങ്ങൾക്കൊപ്പം 1930 മോഡൽ ഡക്കോട്ട വിമാനവും പറന്നു നീങ്ങി. “അഭിമാന നിമിഷങ്ങൾ. എൻ്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളെല്ലാം സേനയുമായി ബന്ധപ്പെട്ടവയാണെ”ന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ എക്സ് പ്ലാറ്റ്ഫോമിൽക്കുറിച്ചു. കർത്തവ്യപഥത്തിന് മുകളിലൂടെ പറന്ന് നീങ്ങുന്ന ‘പരശുരാമ’യുടെ ചിത്രങ്ങളും വീഡിയോയും അടക്കമുള്ള കുറിപ്പ്‌ നിരവധി പേർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്ക് വച്ചു. ബംഗ്ലാദേശ് അടക്കം നിരവധി യുദ്ധമുഖങ്ങളിൽ ഇന്ത്യക്ക് വീരേതിഹാസ വിജയം സമ്മാനിച്ച ഡക്കോട്ട വിമാനങ്ങൾ കാലപ്പഴക്കം മൂലം പിൽക്കാലത്ത് സൈന്യത്തിൽ നിന്ന് പിൻവലിക്കപ്പെട്ടിരുന്നു.

  സ്വിഗ്ഗി ഐപിഒ നവംബര്‍ 6 മുതല്‍

മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പിതാവ് വ്യോമസേനയിൽ നിന്ന് എയർ കമ്മ ഡോർ ആയി വിരമിച്ച ശ്രീ. എം.കെ. ചന്ദ്രശേഖർ വായുസേന പൈലറ്റ് എന്ന നിലക്ക് ഡക്കോട്ട വിമാനങ്ങൾ നിരവധി യുദ്ധമുഖങ്ങളിലേക്ക് പറത്തിയിരുന്നു. പ്രസ്തുത സ്മരണ നിലനിർത്തിയും സേനയോടുള്ള ആദരസൂചകമായുമാണ് ഉപയോഗക്ഷമമല്ലാതെ വിറ്റുകഴിഞ്ഞിരുന്ന ഡക്കോട്ട വിമാനം വീണ്ടെടുത്ത് സേനക്ക് സമ്മാനിക്കാൻ രാജീവ് ചന്ദ്രശേഖർ തീരുമാനിക്കുന്നത്.

2011 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച പുനരുദ്ധാരണ, നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പറക്കൽ സജ്ജമാക്കുന്നതിന് ആറ് വർഷത്തിലേറെ എടുത്തു. തുടർന്ന് വിമാനത്തിൻ്റെ പറക്കൽ ശേഷിയടക്കമുള്ള ഘടകങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ട വായുസേന പഴയ ടെയിൽ നമ്പർ ആയ വിപി 905 നൽകി സേനയുടെ ഭാഗമാക്കുകയായിരുന്നു.

  എന്‍ട്രിഗാര്‍ സൊല്യൂഷന്‍സ് ടെക്നോപാര്‍ക്കില്‍
Maintained By : Studio3