Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബൊലേറൊ മാക്സ് പിക്ക്-അപ്പ്

1 min read

കൊച്ചി: മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് (എം&എം) ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണിയിലെ പുതിയ വേരിയന്‍റുകള്‍ അവതരിപ്പിച്ചു. എയര്‍ കണ്ടീഷനിങും ഐമാക്സ് ആപ്പിലെ 14 പുതിയ ഫീച്ചറുകളും അടക്കമുള്ളവയിലൂടെ ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് പുതിയ അവതരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒതുങ്ങിയതും വൈവിധ്യപൂര്‍ണവുമായ രൂപകല്‍പനയിലുള്ള ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണി പേ ലോഡ് ശേഷി, ഇന്ധന ക്ഷമത, മൊത്തത്തിലുള്ള ഡ്രൈവിങ് അനുഭവങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ഉന്നത നിലവാരങ്ങളാണു മുന്നോട്ടു വെക്കുന്നത്. അവതരിപ്പിച്ചതു മുതല്‍ ബൊലേറൊ മാക്സ് ശ്രേണി നിരവധി നാഴികക്കല്ലുകളാണു പിന്നിട്ടിട്ടുള്ളത്. 1.4 ലക്ഷം വാഹനങ്ങളുടെ വില്‍പന, റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഒരു ലക്ഷം വാഹനങ്ങളുടെ നിര്‍മാണം, വാണിജ്യ ലോഡ് വിഭാഗത്തില്‍ പുതിയ നിലവാരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. ഇതിനു പുറമെ ഒരൊറ്റ ദിവസം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഡെലിവറി നടത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് വന്‍ അംഗീകാരവും കരസ്ഥമാക്കി.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം

അസാധാരണമായതും വൈവിധ്യപൂര്‍ണമായതുമായ പ്രകടനത്തിന്‍റെ പേരില്‍ ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണി തങ്ങളുടെ വിലയേറിയ ഉപഭോക്താക്കളില്‍ നിന്ന് വളരെയധികം അഭിനന്ദനമാണ് നേടിയിട്ടുള്ളതെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ നളിനികാന്ത് ഗൊളഗുന്ത പറഞ്ഞു. കരുത്തുറ്റ നിര്‍മാണം, മികച്ച പേ ലോഡ് ശേഷി, സമാനതകളില്ലാത്ത വിശ്വാസ്യത തുടങ്ങിയവയോടെ ബൊലേറൊ മാക്സ് പിക്ക്-അപ്പ് ബിസിനസുകളുടേയും വ്യക്തികളുടേയും വിശ്വസ്ത പങ്കാളിയായിരിക്കുകയാണ്. ഏറ്റവും പുതിയ വേരിയന്‍റുകളില്‍ എയര്‍ കണ്ടീഷണിങ് കൂട്ടിച്ചേര്‍ത്തത് തങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യത്തിനോടു കാട്ടുന്ന പ്രതിബദ്ധതയാണ്. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത് ഇതിലൂടെ വീണ്ടും ഉറപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണിയില്‍ ഡീസല്‍, സിഎന്‍ജി ഓപ്ഷനുകളില്‍ മഹീന്ദ്രയുടെ ആധുനിക എം2ഡിഐ എഞ്ചിനാണുള്ളത്. 52.2 കെഡബ്ലിയു/200 എന്‍എം മുതല്‍ 59.7 കെഡബ്ല്യു/220എന്‍എം വരെ പവറും ടോര്‍ക്കുമാണിതിന്‍റെ സവിശേഷതകളിലൊന്ന്. 1.3 ടണ്‍ മുതല്‍ 2 ടണ്‍ വരെയുള്ള പേ ലോഡ് ശേഷിയും 3050 എംഎം വരെയുള്ള കാര്‍ഗോ ബെഡ് നീളവും ചരക്കുകള്‍ കൊണ്ടു പോകുന്നതിന് മികച്ച പിന്തുണയും നല്‍കും. സിഎംവിആര്‍ സര്‍ട്ടിഫിക്കേഷനുള്ള ഡി+2 സീറ്റിങ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, ടേണ്‍ സേഫ് ലാമ്പുകള്‍, പട്ടണങ്ങള്‍ക്കും ഹൈവേകള്‍ക്കും അനുയോജ്യമായി പുനര്‍ രൂപകല്‍പന ചെയ്ത ഇന്‍റീരിയറുകളും, എക്സ്ടീരിയറുകളും തുടങ്ങിയവയിലൂടെ ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണി സൗകര്യത്തിനും പ്രവര്‍ത്തനത്തിനും മുന്‍ഗണന നല്‍കുന്നു. ഹീറ്ററും ഡിമസ്റ്ററും ഉള്ള സംയോജിത എയര്‍ കണ്ടീഷനിങ് ഡ്രൈവിങ് അനുഭവങ്ങളെ കൂടുതല്‍ മികവുറ്റതാക്കുന്നു. എസി ഉള്ളതോടെ നഗരങ്ങളിലെ ട്രാഫികും ഹൈവേയിലൂടെയുള്ള ദീര്‍ഘയാത്രകളും ഒരു മികച്ച അനുഭവമായി മാറുന്നു. ഉയര്‍ന്ന സൗകര്യങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് ബൊലേറൊ ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണി ഏറ്റവും മികച്ച തെരഞ്ഞെടുപ്പായി മാറുന്നു.

  ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും

ബൊലേറൊ മാക്സിന്‍റെ ആദ്യ അവതരണത്തിനു ശേഷം ഏറ്റവും പുതിയ ഐമാക്സ് അപ്ഡേറ്റ് 14 പുതിയ ഫീച്ചറുകളുമായി വാഹന മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയാണ്. ജിയോഫെന്‍സ് അധിഷ്ഠിത കാമ്പെയിനിങ് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്രൈവര്‍ കം ഓണര്‍ ഫീച്ചറുകള്‍ എന്നിവ മുഖ്യ മെച്ചപ്പെടുത്തലുകളില്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമെ മൈ മാക്സ് ഡ്രൈവര്‍മാര്‍ക്ക് വിലയേറിയ പ്രകടന സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കുകയും ഇതോടൊപ്പം തന്നെ ഫ്ളീറ്റ് മാനേജര്‍മാര്‍ക്ക് ഡെഡിക്കേറ്റഡ് പ്രൊഫൈലുകളിലൂടെ കൂടുതല്‍ നിയന്ത്രണവും ലഭിക്കുന്നു.
ഇതിനു പുറമെ സിസ്റ്റത്തിന്‍റെ പുതിയ അലേര്‍ട്ടുകള്‍ വാഹന സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുന്‍ഗണന നല്‍കുന്നു. ആക്സിലറേഷന്‍, പെട്ടെന്നുള്ള ബ്രേക്കിങ്, കൊടും വളവുകള്‍, ഇന്ധന പൈലറേജ് കണ്ടെത്തല്‍ തുടങ്ങിയവ സംബന്ധിച്ച് മുന്നറിയിപ്പുകള്‍ ഇതു നല്‍കുന്നു. സുരക്ഷ മാത്രമല്ല കുറഞ്ഞ സംരക്ഷണ ചെലവുകള്‍ കൂടി ഇറപ്പാക്കുന്നതും മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമാണ് ഈ ഫീച്ചറുകള്‍.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

ഐമാക്സ് ഫീച്ചറുകള്‍ വിപണിയില്‍ മികച്ച പ്രതിഫലനമാണു സൃഷ്ടിച്ചിട്ടുള്ളത്. 30,000-ത്തില്‍ പരം ഐമാക്സ് വാഹനങ്ങളാണ് ഇറങ്ങിയിട്ടുള്ളത്. ഫാസ്ടാഗ് സംയോജനം, ചെലവുകളുടെ ആസൂത്രണം പോലുള്ള തുടര്‍ച്ചയായ അപ്ഡേറ്റുകള്‍ കൂടുതലായുള്ള ഉപയോക്താക്കളുടെ ഉപയോഗവും നീണ്ടുനില്‍ക്കുന്ന ആപ്പ് ഉപയോഗവും വര്‍ദ്ധിപ്പിക്കുന്നു. ഫ്ളീറ്റ് മാനേജ്മെന്‍റിനുള്ള ഒരു അനിവാര്യ സംവിധാനമെന്ന നിലയില്‍ ഇതിന്‍റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നു.

Maintained By : Studio3