ഡിജിറ്റല്‍ ഉപഭോക്താക്കള്‍ക്കായി നിക്ഷേപ പദ്ധതികളുമായി മഹീന്ദ്ര ഫിനാന്‍സ്
കൊച്ചി: ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ഫിനാന്‍സ് കമ്പനികളിലൊന്നും മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗവുമായ മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഡിജിറ്റലായി സമ്പന്നരായ ഉപഭോക്താക്കള്‍ക്കായി ഒരു പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഇന്നത്തെ ഡിജിറ്റല്‍ ലോകത്തിന്‍റെ കുതിപ്പിനും വളര്‍ച്ചയ്ക്കും ആനുപാതികമായി നിക്ഷേപകര്‍ക്ക് നിക്ഷേപങ്ങള്‍ നടത്തുന്നതിനും നിക്ഷേപം സ്വീകരിക്കുന്ന കമ്പനികളോട് നേരിട്ട് സംവദിക്കാനും മഹീന്ദ്ര ഫിനാന്‍സ് അവസരമൊരുക്കുന്നു. നേരിട്ടുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 20 ബിപിഎസ് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു നൂതന പദ്ധതിയാണിത്. കമ്പനി ഇതിനകം തന്നെ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന നിലവിലുള്ള ഡെപ്പോസിറ്റ് സ്കീമുകള്‍ക്ക് പുറമേയാണ് ഈ സ്കീം.
ഡിജിറ്റല്‍ മോഡിലൂടെ ഒന്നിലധികം സാമ്പത്തിക നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുക എന്ന തങ്ങളുടെ വലിയ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പ്രത്യേക നിക്ഷേപ പദ്ധതികളുടെ തുടക്കമെന്നും മഹീന്ദ്ര ഫിനാന്‍സിന്‍റെ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകള്‍ക്ക് എഫ്എഎഎ ക്രിസില്‍ റേറ്റിങാണുള്ളത് ഏറ്റവും ഉയര്‍ന്ന സുരക്ഷയെ സൂചിപ്പിക്കുന്ന ക്രെഡിറ്റ് റേറ്റിംഗ് ആണിതെന്നും മഹീന്ദ്ര ഫിനാന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിവേക് കാര്‍വെ പറഞ്ഞു. ഈ സ്കീമുകള്‍ക്ക് കീഴില്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ 30 മുതല്‍ 42 മാസത്തേക്ക് നിക്ഷേപിക്കാവുന്നതാണ്. 6.20%, 6.50% നിരക്കിലായിരിക്കും പലിശ. സഞ്ചിതവും അല്ലാത്തതുമായ ഓപ്ഷനുകള്‍ ലഭ്യമാണ്. https://www.mahindrafinance.com/ വഴി നിക്ഷേപകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാണ്.