September 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിട പറയുന്നു

പ്രായാധിക്യം ബാധിച്ച വെബ് ബ്രൗസറിന്റെ സേവനം അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു

റെഡ്മണ്ട്, വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഒടുവില്‍ വിട പറയുന്നു. പ്രായാധിക്യം ബാധിച്ച വെബ് ബ്രൗസറിന്റെ സേവനം അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഒഴിവാക്കി എഡ്ജ് ബ്രൗസറിലേക്ക് മാറാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൈക്രോസോഫ്റ്റ് ധാരാളം സമയം അനുവദിച്ചിരുന്നു.
അടുത്ത വര്‍ഷം, അതായത് 2022 ജൂണ്‍ 15 ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിരമിക്കുമെന്ന് ടെക് ഭീമന്‍ ഔദ്യോഗികമായി അറിയിച്ചു. പ്രതീക്ഷിച്ച തീരുമാനം മൈക്രോസോഫ്റ്റ് ഒടുവില്‍ പ്രഖ്യാപിച്ചെങ്കിലും വര്‍ഷങ്ങളായി കാര്യമായി ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. കൂടുതല്‍ നൂതനമായ ബ്രൗസറുകള്‍ രംഗപ്രവേശം ചെയ്തശേഷം പ്രത്യേകിച്ചും.

  ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് ടെക്നോപാര്‍ക്കില്‍

മൈക്രോസോഫ്റ്റ് എഡ്ജ് പ്രോഗ്രാം മാനേജര്‍ സീന്‍ ലിന്‍ഡെര്‍സെയാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ സംബന്ധിച്ച സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വിന്‍ഡോസ് 10 ഉപയോഗിക്കുന്നവരുടെ ഭാവി ഇനി മൈക്രോസോഫ്റ്റ് എഡ്ജിലാണെന്ന് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിറക്കി. 2022 ജൂണ്‍ 15 നുശേഷം വിന്‍ഡോസ് 10 ഒഎസിന്റെ ചില വേര്‍ഷനുകളില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ലോംഗ് ടേം സര്‍വീസിംഗ് ചാനല്‍ (എല്‍ടിഎസ്‌സി) അടുത്ത വര്‍ഷം മുഴുവനായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ ഉള്‍പ്പെടുത്തുന്നത് തുടരുമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. എന്നാല്‍ കണ്‍സ്യൂമര്‍ വേര്‍ഷനുകള്‍ ബ്രൗസറിനെ സപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിപ്പിക്കും. ഭാവി വിന്‍ഡോസ് വേര്‍ഷനില്‍ ഐഇ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയില്ല. എന്നാല്‍ 2022 ജൂണ്‍ വരെ വിന്‍ഡോസിന്റെ കൂടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ലഭിക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് ടെക്നോപാര്‍ക്കില്‍
Maintained By : Studio3