മി 11 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍
മി 11 സ്മാര്‍ട്ട്‌ഫോണിന്റെ താങ്ങാവുന്ന വകഭേദമാണ് മി 11 ലൈറ്റ്
ന്യൂഡെല്‍ഹി: ഷവോമിയുടെ മി സീരീസിലെ ഏറ്റവും പുതിയ മോഡലായ മി 11 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മി 11 സ്മാര്‍ട്ട്‌ഫോണിന്റെ താങ്ങാവുന്ന വകഭേദമാണ് മി 11 ലൈറ്റ്. തല്‍ക്കാലം 4ജി വേര്‍ഷനില്‍ മാത്രമായിരിക്കും മി 11 ലൈറ്റ് ലഭിക്കുന്നത്. എന്നാല്‍ ഡിമാന്‍ഡ് ഉണ്ടെന്ന് തോന്നിയാല്‍ 5ജി വേര്‍ഷന്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയുമാണ് വില. ജാസ് ബ്ലൂ, ടസ്‌കാനി കോറല്‍, വിനൈല്‍ ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ രണ്ട് വേരിയന്റുകളും ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, മി.കോം, മി ഹോം സ്‌റ്റോറുകള്‍, മറ്റ് റീട്ടെയ്ല്‍ ചാനലുകള്‍ എന്നിവിടങ്ങളില്‍ പ്രീ ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങി. ജൂണ്‍ 28 ന് വില്‍പ്പന ആരംഭിക്കും.
തിന്‍ ഡിസൈന്‍ ലഭിച്ചതാണ് മി 11 ലൈറ്റ്. ലോകത്തെ ഏറ്റവും വണ്ണം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണത്തോടെയാണ് മി 11 ലൈറ്റ് വരുന്നത്. 6.8 എംഎം മാത്രമാണ് വണ്ണം. മാത്രമല്ല, ഈ വര്‍ഷം ഇതുവരെ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും ഭാരം കുറഞ്ഞതുമാണ് മി 11 ലൈറ്റ്. 157 ഗ്രാം മാത്രമാണ് ഭാരം.
ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ 12 സോഫ്റ്റ്‌വെയറിലാണ് മി 11 ലൈറ്റ് പ്രവര്‍ത്തിക്കുന്നത്. 20:9 കാഴ്ച്ചാ അനുപാതം, 60 ഹെര്‍ട്‌സ്, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് ഓപ്ഷനുകള്‍ എന്നിവ സഹിതം 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) അമോലെഡ് 10 ബിറ്റ് ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 732ജി എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 618 ജിപിയു കൂടെ നല്‍കി. പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം നല്‍കിയിരിക്കുന്നു. 4250 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്.