യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 11,990 കോടി രൂപ കടന്നു
കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 11,990 കോടി രൂപ കടന്നു. ഫണ്ടിന്‍റെ ഏകദേശം 69 ശതമാനം മിഡ് ക്യാപ് ഓഹരികളിലും, 24 ശതമാനം സ്മോള്‍ ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് ലാര്‍ജ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഏപ്രില്‍ 7, 2004 ലാണ് ഈ പദ്ധതി ആരംഭിച്ചത്. പ്രധാനമായും മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഒരു പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായതാണ് യുടിഐ മിഡ് ക്യാപ് ഫണ്ട്.