മഹീന്ദ്രയുടെ സിക്‌സര്‍! ആറ് കളിക്കാര്‍ക്ക് ഥാര്‍
1 min readട്വീറ്റുകളിലൂടെയാണ് കളിക്കാര്‍ക്കുള്ള സ്‌നേഹോപഹാരം ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്
മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആറ് പേര്‍ക്ക് മഹീന്ദ്ര ഥാര്‍ ലഭിക്കും. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ഈ പാരിതോഷികം പ്രഖ്യാപിച്ചത്. മുഹമ്മദ് സിറാജ്, ടി നടരാജന്‍, ശാര്‍ദൂല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍, നവദീപ് സൈനി എന്നീ യുവതാരങ്ങള്‍ക്കാണ് മഹീന്ദ്ര ഥാര്‍ എസ് യുവി സമ്മാനമായി ലഭിക്കുന്നത്.
ഈയിടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യ 2 1 ന് ജയിച്ചിരുന്നു. ട്വീറ്റുകളിലൂടെയാണ് കളിക്കാര്‍ക്കുള്ള സ്‌നേഹോപഹാരം ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്. കാഴ്ച്ചവെച്ച കഠിനാദ്ധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും അദ്ദേഹം ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു.
കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തി ദിനത്തിലാണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയില്‍ അവതരിപ്പിച്ചത്. 9.80 ലക്ഷം മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില നിശ്ചയിച്ചത്. എഎക്‌സ്, എല്‍എക്‌സ് എന്നീ രണ്ട് വേരിയന്റുകളിലും 4 സീറ്റ്, 6 സീറ്റ് എന്നീ രണ്ട് സീറ്റിംഗ് ഓപ്ഷനുകളിലും 2020 മഹീന്ദ്ര ഥാര്‍ ലഭിക്കും. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ്, കണ്‍വെര്‍ട്ടിബിള്‍ ടോപ്പ് എന്നീ മൂന്ന് ബോഡി സ്‌റ്റൈലുകളിലും എസ് യുവി ലഭ്യമാണ്.
[bctt tweet=”ട്വീറ്റുകളിലൂടെയാണ് കളിക്കാര്‍ക്കുള്ള സ്‌നേഹോപഹാരം ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്” username=”futurekeralaa”]
പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ മഹീന്ദ്ര ഥാര്‍ ലഭിക്കുമെന്നതാണ് ഒരു വലിയ മാറ്റം. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 152 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും (ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ 320 എന്‍എം). അതേസമയം 2.2 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത് 132 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ രണ്ട് എന്‍ജിനുകളുടെയും ഓപ്ഷനുകളാണ്. 4×4 ട്രാന്‍സ്ഫര്‍ കേസ് സ്റ്റാന്‍ഡേഡായി നല്‍കി.