ഇലക്ട്രിക് വാഹന (ഇവി) ബിസിനസ് : മഹീന്ദ്ര പുതുതായി 3,000 കോടി രൂപയുടെ നിക്ഷേപം നടത്തും
ഇലക്ട്രിക് വാഹന ബിസിനസ് വികസിപ്പിക്കുന്നതിന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 9,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു
മുംബൈ: ഇലക്ട്രിക് വാഹന (ഇവി) ബിസിനസിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതുതായി 3,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇലക്ട്രിക് വാഹന ബിസിനസ് വികസിപ്പിക്കുന്നതിന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 9,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രഖ്യാപനത്തോടെ ആകെ നിക്ഷേപം 12,000 കോടി രൂപയായി വര്‍ധിച്ചു.
പുതിയ ഗവേഷണ വികസന കേന്ദ്രം, പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ്, പുതിയ ഇവി പ്ലാറ്റ്‌ഫോം എന്നിവ സ്ഥാപിക്കുന്നതിനും നിര്‍മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായിരിക്കും
ഇലക്ട്രിക് വാഹന പാത തെരഞ്ഞെടുത്ത ഇന്ത്യയിലെ ആദ്യ പ്രമുഖ വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2010 ല്‍ രേവ ഇലക്ട്രിക് കാര്‍ കമ്പനി ഏറ്റെടുത്ത മഹീന്ദ്ര പിന്നീട് ഇതിനെ മഹീന്ദ്ര ഇലക്ട്രിക് എന്ന് റീബ്രാന്‍ഡ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഏതാനും ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇ വെരിറ്റോ, ഇ2ഒ എന്നിവയാണ് ഇതില്‍ ജനപ്രീതി നേടിയത്.