മദീനയിലെ നോളജ് ഇക്കോണമിക് സിറ്റിക്ക് 209 മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം
സൗദി ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടും റിയാദ് ബാങ്കുമാണ് പദ്ധതി വികസനത്തിനുള്ള ധനസഹായം നല്‍കുക
മദീന: മദീനയിലെ നോളജ് സിറ്റി ഹബ്ബിനായി നോളജ് ഇക്കോണമിക് സിറ്റി സൗദി ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും റിയാദ് ബാങ്കില്‍ നിന്നും 782 മില്യണ്‍ റിയാല്‍ (209 മില്യണ്‍ ഡോളര്‍) സാമ്പത്തിക സഹായം സ്വീകരിക്കും. പദ്ധതി വികസനത്തിന്റെ 79 ശതമാനം ചിലവുകളും ഇതിലൂടെ നിര്‍വ്വഹിക്കാനാകുമെന്നാണ് നോളജ് സിറ്റി ഹബ്ബ് കരുതുന്നത്.
13 വര്‍ഷ കാലാവധിയിലാണ് ധന സഹായം അനുവദിക്കുക. വായ്പയ്ക്ക് കമ്പനിയുടെ കൈവശമുള്ള ഭൂമി ഈടായി നല്‍കും. ഒരു മാളും വാണിജ്യ, പാര്‍പ്പിട, വിനോദ സേവനങ്ങളും ഉള്‍പ്പെടുന്ന പദ്ധതിയാണ് നോളജ് സിറ്റി ഹബ്ബ്. 325 മുറികളുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലും പദ്ധതിയുടെ ഭാഗമാണ്. ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടിനായിരിക്കും ഹോട്ടലിന്റെ നടത്തിപ്പ് ചുമതല.
ഈ വര്‍ഷം ആഗസ്‌റ്റോടെ നിര്‍മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി 2023 അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കും. മദീന ഗേറ്റ് ഫണ്ട് പ്രോജക്ട് ഡെവലപ്‌മെന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് റിയാദ് കാപ്പിറ്റുമായി ധാരണയിലെത്തിയതായും നോളജ് ഇക്കോണമിക് സിറ്റി അറിയിച്ചു. ഹറാമിയന്‍ ഹൈസ്പീജ് ട്രെയിന്‍ സ്റ്റേഷനോട് ചേര്‍ന്ന് പദ്ധതിയിടുന്ന വന്‍കിട പദ്ധതിയാണ് മദീന ഗേറ്റ്. സ്‌റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ച ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലും ബസ്റ്റ് സ്റ്റേഷനുമാണ് ഈ പദ്ധതിയുടെ പ്രധാന ഭാഗം ഇവ കൂടാതെ വാണിജ്യ, വിനോദ കേന്ദ്രങ്ങളും ഇവിടെ ഉണ്ടായിരിക്കും. 23,000 ചതുരശ്ര മീറ്റര്‍ പണയ ഏരിയയും 78 കടകളും 39 റെസ്‌റ്റോറന്റുകളും കഫേകളും 2 വിനോദ കേന്ദ്രങ്ങളും 800 സീറ്റ് ശേഷിയുള്ള തീയേറ്ററും 800 വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ടാകും.