November 24, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ ഉപഭോഗയുഗത്തിന്റെ ഉദയം

1 min read

  • സുമിത് ഭട്‌നഗര്‍
    (ഫണ്ട് മാനേജര്‍, ഇക്വിറ്റി, എല്‍ഐസി എംഎഫ് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്)

ലോകം സാമ്പത്തിക അനിശ്ചിതത്വത്തിന്റേയും തളരുന്ന വളര്‍ച്ചയുടേയും പിടിയില്‍ പെട്ട് ഉഴലുമ്പോള്‍, ഇന്ത്യ നിശബ്ദമായി പ്രതിരോധത്തിന്റേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേയും ചരിത്രം രചിക്കുകയാണ്. അന്തര്‍ദേശീയ നാണ്യ നിധി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് സംബന്ധിച്ച പ്രതീക്ഷയില്‍ വര്‍ധന വരുത്തുകയും ഇതര ലോക രാജ്യങ്ങളെ വളര്‍ച്ചയില്‍ നാം നിരന്തരമായി മറി കടക്കുകയും ചെയ്യുമ്പോള്‍ ആഗോള വിപണികളെ പുനര്‍ നിര്‍വചിക്കാന്‍ കെല്‍്പുള്ള ഉപഭോഗ വളര്‍ച്ചയുടെ പുതിയ യുഗത്തില്‍ പ്രവേശിക്കുകയാണ് നാം. മധ്യ വര്‍ഗത്തിന്റ മുന്നേറ്റവും, വര്‍ധിക്കുന്ന വരുമാനവും, ജനസംഖ്യയില്‍ യുവാക്കളുടെ മേല്‍ക്കൈയും ചേര്‍ന്ന് ഇന്ത്യ ഏറ്റവും ഊര്‍ജ്ജസ്വലമായ ഉപഭോക്തൃ സമ്പദ് വ്യവസ്ഥയായിത്തീരാന്‍ ഒരുങ്ങുകയാണ്. ഇന്ത്യ നയിക്കുമോ എന്നതല്ല ഇപ്പോള്‍ ചോദ്യം, എത്ര ദൂരം എത്ര വേഗം മുന്നോട്ടു പോകുമെന്നതാണ്. ആഗോള സാമ്പത്തിക വളര്‍ച്ച 3 ശതമാനത്തില്‍ ചുരുങ്ങുകയും വളര്‍ച്ചാ വേഗക്കുറവ് നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലും ഇന്ത്യ നിരന്തരമായി വളരുന്നു എന്നത് നിര്‍ണ്ണായകമാണ്. ജിഡിപി വളര്‍ച്ചയുടെ പ്രാഥമികമായ കാരണം നമ്മുടെ ഊര്‍ജ്ജസ്വലമായ ആഭ്യന്തര സമ്പദ് വ്യവസ്ഥയാണ്. രാജ്യത്തിന്റെ വലിപ്പം, വിദഗ്ധ ജോലിക്കാരുടെ വന്‍ സാന്നിധ്യം, വലിയ തോതില്‍ വാങ്ങല്‍ ശേഷിയുള്ള മധ്യ വര്‍ഗത്തിന്റെ വളര്‍ച്ച എന്നിവയെല്ലാം ചേര്‍ന്ന് രാജ്യത്തെ ഉപഭോഗ ശക്തി കേന്ദ്രമാക്കി മാറ്റുന്നു. ജനസംഖ്യയുടെ 31 ശതമാനം വരുന്ന മധ്യ വര്‍മാണ് അതിവേഗം വളരുന്ന വിഭാഗം. പ്രൈസ് ICE റിപ്പോര്‍ട്ടനുസരിച്ച് , 2031 ഓടെ മധ്യ വര്‍ഗം 38 ശതമാനമായും 2047 ഓടെ 60 ശതമാനമായും മാറും. രാജ്യം ഒരു പതിറ്റാണ്ടിലെത്തുമ്പോള്‍ മധ്യ വര്‍ഗത്തില്‍ ഒരു ബില്യണിലേറെ ആളുകള്‍ ഉണ്ടാകുമെന്നാണ് കണക്ക്. നിരന്തരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ മധ്യവര്‍ഗം സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കാനും ചിലവഴിക്കല്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ ഗ്ലോബല്‍ ബ്രാന്റുകളുടെ ആസ്ഥാനമാക്കാനും കെല്‍പുള്ളവരാണ്. അതിനാലാണ് ബഹുരാഷ്ട്ര കുത്തകകളായ ലോകോത്തര ഭക്ഷ്യ, പാനീയ നിര്‍മ്മാതാക്കളും ,ആഢംബര ഫാഷന്‍ ബ്രാന്റുകളും ,വാഹന നിര്‍മ്മാതാക്കളും എഫ്എംസിജി ഭീമന്മാരും ഇന്ത്യന്‍ വിപണിയില്‍ സ്ഥാനം നേടാന്‍ ശ്രമിക്കുന്നത്. വന്‍തോതിലുള്ള വില്‍പന മാത്രമല്ല് മികച്ച ലാഭവും അവര്‍ ലക്ഷ്യമിടുന്നു. ഇന്ത്യയും ബ്രിട്ടനുമായി ഈയിടെ ഒപ്പിട്ട വ്യാപാര ഉടമ്പടിയില്‍ അവരുടെ മുന്‍ നിര ആഢംബര കാറുകള്‍ക്ക് കുറഞ്ഞ താരിഫില്‍ ഇന്ത്യയില്‍ വിപണി പ്രവേശം ഉറപ്പാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഭരണ കൂടം ചുമത്തിയ ഉയര്‍ന്ന താരിഫ് താല്‍ക്കാലിക തിരിച്ചടിയെങ്കിലും, ഇന്ത്യ വന്‍ തോതിലുള്ള ആഗോള നിര്‍മ്മിതി കേന്ദ്രവും സമ്പന്ന മധ്യവര്‍ഗത്തിന്റെ ആസ്ഥാനവും ആയിത്തീരുകയാണ്. ഇന്ത്യന്‍ ജിഡിപിയുടെ 70 ശതമാനത്തോളം സ്വകാര്യമായ ആഭ്യന്തര ഉപഭോഗത്തില്‍ നിന്നുള്ളതാണ്. ആഭ്യന്തര ഉപഭോഗമാണ് നമ്മുടെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ല്. ഉപരോധങ്ങളില്‍ നിന്നോ വ്യാപാര നിയന്ത്രണത്തില്‍ നിന്നോ ഉണ്ടാകാവുന്ന ഏതു ബാഹ്യ ആഘാതത്തേയും നമുക്കു താങ്ങാന്‍ കഴിയും. ആവശ്യത്തിന് വിദേശ നാണയ ശേഖരം, നിയന്ത്രണ വിധേയമായ കറന്റ് അക്കൗണ്ട് കമ്മി, വര്‍ധിയ്ക്കുന്ന വിദേശ നിക്ഷേപങ്ങള്‍ തുടങ്ങിയ ശക്തമായ സാമ്പത്തിക സൂചകങ്ങള്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യത ആധികാരികമാക്കുന്നു. പൗരന്മാരുടെ പ്രതിശീര്‍ഷ വരുമാനത്തിലും ഇത് വര്‍ധനവുണ്ടാക്കും. അതിവേഗ നഗര വല്‍ക്കരണവും ഗുണ നിലവാരമുള്ള മനുഷ്യ വിഭവ ശേഷിയുമാണ് രാജ്യത്തിന്റെ മറ്റു പ്രത്യേകതകള്‍. 2030 ഓടെ നഗര ജനസംഖ്യ 40 ശതമാനം ഉയരുമെന്നാണ് കരുതപ്പെടുന്നത്. രണ്ടും മൂന്നും തട്ടിലുള്ള നഗരങ്ങള്‍ ചില്ലറ വില്‍പനശാലകളുടേയും മുന്‍ നിര മാളുകളുടേയം എന്റര്‍ടെയിന്‍മെന്റ് കേന്ദ്രങ്ങളുടേയും ബ്രാന്‍ഡ് വസ്ത്ര ശാലകളുടേയും ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടേയും പുതിയ ഉപഭോഗ കേന്ദ്രങ്ങളാവുകയാണ്. ശരാശരി പ്രായം 29 ആയതിനാല്‍ ലോകത്തിലെ യുവതയുടെ ആസ്ഥാനം കൂടിയായിത്തീരും ഇന്ത്യ. രാജ്യത്തെ ഉല്‍പാദനത്തിലും സേവനത്തിലും മാത്രമല്ല, ഉപഭോഗത്തിലും ഇവര്‍ മുന്‍ പന്തിയിലാവും. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഗണ്യമായി വികസിച്ചിട്ടുണ്ട്. 2015 സാമ്പത്തിക വര്‍ഷം ജിഡിപി 106.57 ലക്ഷം കോടി രൂപയുടേതായിരുന്നെങ്കില്‍ 2025 സാമ്പത്തിക വര്‍ഷം ഇത് 331 ലക്ഷം കോടി രൂപയുടേതായിരുന്നു. പത്തു വര്‍ഷം കൊണ്ട് മൂന്നിരട്ടിയിലധികം വര്‍ധന. ഈ സാമ്പത്തിക വികാസത്തോടൊപ്പം മൂലധന വിപണികളും ഉയരങ്ങളിലേക്കു കുതിച്ചു. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം 2019ല്‍ 4.9 കോടി ആയിരുന്നത് 2024 അവസാനത്തോടെ 13.2 കോടിയായി ഉയര്‍ന്നു. ഇന്ത്യയിലെ ഉപഭോഗാധിഷ്ഠിത കമ്പനികളുടെ വളര്‍ച്ചാ സൂചകമായി കരുതപ്പെടുന്ന നിഫ്റ്റി ഉപഭോഗ സൂചിക (TRI) പ്രകാരം ഉപഭോക്തൃ കമ്പനികള്‍ 13.401 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്. ഇതേ കാല പരിധിയില്‍ നിഫ്റ്റി 50 കമ്പനികളുടെ നേട്ടത്തേക്കാള്‍ 1.30 ശതമാനം കൂടുതലാണിത് (അവലംബം : ICRA MFI 360 ). നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഉപഭോഗത്തിലുണ്ടായ വര്‍ധന സ്വകാര്യ മൂലധനം വര്‍ധിനയ്ക്കും ബിസിനസ് കപ്പാസിറ്റി വികസനത്തിനും റിക്കാര്‍ഡുയരത്തില്‍ സര്‍ക്കാര്‍ പണം ചിലവഴിക്കലിനും ഇടയായിട്ടുണ്ട്. അതിലുപരി, ഉദാര പണനയവും പണത്തിന്റ യഥേഷ്ടമായ ലഭ്യതയും വായ്പാ വളര്‍ച്ച സുഗമമാക്കി. ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ആന്തരിക ശക്തി കാരണം ഉപഭോഗ വളര്‍ച്ച ദീര്‍ഘ കാലത്തേക്ക് തുടരാനാണിട. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം കേവലം യാദൃഛികമല്ല. അത് ദീര്‍ഘ കാലാടിത്തറയുള്ള ഘടനാ മാറ്റമാണ്. വര്‍ധിയ്ക്കുന്ന കുടുംബ വരുമാനം, നഗര വല്‍ക്കരണം, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച, കൂടിയ ജനസംഖ്യ എന്നീ ഘടകങ്ങള്‍ ചേര്‍ന്നാണ് ദീര്‍ഘായുസുള്ള ഉപഭോഗാധിഷ്ടിത സാമ്പത്തിക വളര്‍ച്ച സൃഷ്ടിച്ചിട്ടുള്ളത്. ആഗോള ബ്രാന്റുകള്‍ അവസരത്തിനൊത്തുയര്‍ന്ന് ഇതിന്റെ ഗുണഭോക്താക്കളാവുകയും നിക്ഷേപകര്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തതോടെ രാജ്യം സാമ്പത്തിക കുതിപ്പിന്റെ പാരമ്യത്തിലേക്കു നീങ്ങുകയാണ്. ഇത് ഇന്ത്യയുടെ പതിറ്റാണ്ടു മാത്രമല്ല- ഇന്ത്യന്‍ നൂറ്റാണ്ടിന്റെ തുടക്കം കൂടിയാണ്.

  കൊച്ചി-മുസിരിസ് ബിനാലെയുടെ സമാന്തര കലാവിഷ്‌കാര പ്രദര്‍ശനം ഡിസംബർ 14 മുതൽ
Maintained By : Studio3