ഗെയിമിംഗ്, സിനിമാ പ്രേമികള്‍ക്കായി പുതിയ എല്‍ജി ടിവി
- സെല്‍ഫ് ലിറ്റ് പിക്‌സലുകള്‍ നല്‍കി
- 48 ഇഞ്ച് ഒഎല്‍ഇഡി ടെലിവിഷന് 1,99,990 രൂപയാണ് വില
ന്യൂഡെല്‍ഹി: പരമമായ ഗെയിമിംഗ് അനുഭവം സമ്മാനിക്കുന്ന ടെലിവിഷന്‍ പുറത്തിറക്കിയതായി എല്‍ജി പ്രഖ്യാപിച്ചു. ഒഎല്‍ഇഡി48സിഎക്‌സ്ടിവിയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 48 ഇഞ്ച് ഒഎല്‍ഇഡി ടെലിവിഷന് 1,99,990 രൂപയാണ് വില. എന്‍വിഡിയ ജി സിങ്ക് ലഭിച്ചതാണ് പുതിയ എല്‍ജി ടെലിവിഷന്‍. എല്‍ജിയുടെ ആല്‍ഫ 9 ജെന്‍ 3 പ്രൊസസറാണ് കരുത്തേകുന്നത്. ‘എഐ അക്കൗസ്റ്റിക് ട്യൂണിംഗ്’ നടത്തിയതിനാല്‍ സമതുലിതമായ സൗണ്ട് ഇഫക്റ്റ് സമ്മാനിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മാത്രമല്ല, ഉയര്‍ന്ന ഫ്രെയിം നിരക്ക്, വിആര്‍ആര്‍ (വേരിയബിള്‍ റിഫ്രെഷ് റേറ്റ്), എഎല്‍എല്‍എം (ഓട്ടോ ലോ ലേറ്റന്‍സി മോഡ്), ഇആര്‍ക്ക് (എന്‍ഹാന്‍സ്ഡ് ഓഡിയോ റിട്ടേണ്‍ ചാനല്‍) ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ഗെയിമിംഗ് ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് എല്‍ജിയുടെ ഒഎല്‍ഇഡി48സിഎക്‌സ്ടിവി. എച്ച്ഡിഎംഐ 2.1 സ്‌പെസിഫിക്കേഷനുകള്‍ പാലിക്കുന്നതാണ് ഈ ഫീച്ചറുകള്‍.
‘സ്‌പോര്‍ട്‌സ് അലര്‍ട്ട്’ ഫീച്ചര്‍ ലഭിച്ചതാണ് പുതിയ എല്‍ജി ടിവി. മികച്ച സ്‌പോര്‍ട്‌സ് കാഴ്ച്ചാ അനുഭവം നല്‍കുന്നതിനൊപ്പം പ്രിയപ്പെട്ട കായിക വാര്‍ത്തകളും ഗെയിം അപ്‌ഡേറ്റുകളും തല്‍സമയ അലര്‍ട്ടുകളായി ലഭിക്കും.
പ്രത്യേകം പ്രത്യേകം സെല്‍ഫ് ലിറ്റ് പിക്‌സലുകള്‍ നല്‍കിയാണ് എല്‍ജിയുടെ ഒഎല്‍ഇഡി48സിഎക്‌സ്ടിവി വിപണിയില്‍ അവതരിപ്പിച്ചത്. സമൃദ്ധമായ കളര്‍, കോണ്‍ട്രാസ്റ്റ് ഉറപ്പാക്കി കൂടുതല്‍ പ്രകടനാത്മക സിനിമാ അനുഭവം നല്‍കുന്നതാണ് ഈ ഫീച്ചര്‍. അതിശയകരമായ പിക്ച്ചര്‍ ക്വാളിറ്റി കൂടാതെ വൈഡ് വ്യൂ ആംഗിളുകളില്‍ മികച്ച കാഴ്ച്ച സമ്മാനിക്കുന്നതാണ് സെല്‍ഫ് ലിറ്റ് പിക്‌സലുകള്‍. ഒരു മില്ലിസെക്കന്‍ഡാണ് റെസ്‌പോണ്‍സ് സമയം.