സാഹസികര്‍ക്കായി കെടിഎം അഡ്വഞ്ചര്‍ ട്രയല്‍സ് കോഴിക്കോട് സംഘടിപ്പിച്ചു
വെസ്റ്റ് ഹില്‍ മുതല്‍ മുനീശ്വരന്‍ ഹില്‍സ് വരെയായിരുന്നു അഡ്വഞ്ചര്‍ ട്രയല്‍സ്
കോഴിക്കോട്: സാഹസിക ബൈക്ക് യാത്രക്കാര്‍ക്കായി കെടിഎം കോഴിക്കോട് അഡ്വഞ്ചര്‍ ട്രയല്‍സ് സംഘടിപ്പിച്ചു. കെടിഎം വിദഗ്ധര്‍ ക്യൂറേറ്റ് ചെയ്ത് നയിക്കുന്ന ആവേശകരമായ പാതകളിലൂടെയുള്ള ഏകദിന സാഹസിക റൈഡുകളാണിത്. കെടിഎം മാസ്റ്റര്‍ ട്രെയ്‌നര്‍ ഔസേഫ് ചാക്കോ നേതൃത്വം നല്‍കി. കോഴിക്കോട് വെസ്റ്റ് ഹില്‍ മുതല്‍ മുനീശ്വരന്‍ ഹില്‍സ് വരെയായിരുന്നു അഡ്വഞ്ചര്‍ ട്രയല്‍സ്.
മികച്ച റൈഡിംഗ് അനുഭവം, വിവിധതരം ഭൂപ്രദേശങ്ങളില്‍ സവാരി ചെയ്യുന്നതിനുള്ള അടിസ്ഥാന റൈഡിംഗ് വിദ്യകള്‍ എന്നിവ അഡ്വഞ്ചര്‍ ട്രയല്‍സിലൂടെ കെടിഎം ഉടമകള്‍ക്ക് ലഭിച്ചു. ഓഫ് റോഡിംഗ് ആവശ്യകതകളായ ശരിയായ കാഴ്ച്ച, ശരീര നിയന്ത്രണം, ബൈക്ക് നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച ക്ലാസ് അഡ്വഞ്ചര്‍ ട്രയല്‍സില്‍ പങ്കെടുത്തവര്‍ക്കായി സംഘടിപ്പിച്ചു. സാഹസിക ബൈക്കുകളിലെ സാങ്കേതിക സവിശേഷതകളായ എംടിസി, ഓഫ് റോഡ് എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ക്വിക്ക്ഷിഫ്റ്റര്‍ എന്നീ വിഷയങ്ങളില്‍ വിശദീകരണവും ഡെമോയും നല്‍കി.
ഇന്ത്യയില്‍ കെടിഎം 390 അഡ്വഞ്ചര്‍, കെടിഎം 250 അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് (പ്രോ ബൈക്കിംഗ്) സുമിത് നാരംഗ് പറഞ്ഞു. ഉപയോക്താക്കള്‍ കെടിഎം മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നതിലൂടെ ഓഫ് റോഡ് വിദഗ്ധര്‍ പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത അഡ്വഞ്ചര്‍ റൈഡിംഗ് ഇവന്റുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. വരും മാസങ്ങളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കെടിഎം അഡ്വഞ്ചര്‍ ട്രയലുകള്‍ പതിവായി സംഘടിപ്പിക്കും.