November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎസ്ആര്‍ടിസിയെ ഹരിതമാക്കാന്‍ 300 കോടി

തിരുവനന്തപുരം: 3000ഓളം കെഎസ്ആര്‍ടിസി ബസുകളെ പ്രകൃതി വാതക ഇന്ധനത്തിലേക്ക് മാറ്റുന്നതിനായി ബജറ്റില്‍ 300 കോടി രൂപ പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് നയിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്നോടിയാണ് ഇതെന്നും പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അറിയിച്ചു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെയും സിയാലിന്‍റെയും സഹകരണത്തോടെ ഹൈഡ്രജന്‍ ഇന്ധനമായുള്ള 10 ബസുകള്‍ പുറത്തിറക്കുന്നതിനും നടപടികള്‍ മുന്നോട്ടുപോകുകയാണ്. 10 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. തൊഴിലുകള്‍ക്കായി ഇരുചക്ര വാഹനം ഉപയോഗിക്കുന്ന പത്രവിതരണക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഡെലിവറി നടത്തുന്ന യുവാക്കള്‍ തുടങ്ങിയവര്‍ക്ക് ഇന്ധന ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാര്‍ദപരവുമായ ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് ഓട്ടോറിക്ഷകളും ലഭ്യമാക്കുന്നതിന് വായ്പാ പദ്ധതി ആവിഷ്കരിച്ചു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തില്‍ 10,000 ഇരുചക്രവാഹനങ്ങളും 5000 ഓട്ടോറിക്ഷകളും വാങ്ങാനായി 200 കോടി രൂപയുടെ വായ്പ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പലിശയുടെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Maintained By : Studio3