3-4 വര്‍ഷത്തില്‍ സ്ത്രീ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്ന് കെഎഫ്സി ഇന്ത്യ
1 min readന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായുള്ള ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്സി അടുത്ത മൂന്ന്, നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ റെസ്റ്റോറന്‍റുകളിലെ വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നു. നിലവില്‍ രണ്ട് ഓള്‍-വുമണ്‍ റെസ്റ്റോറന്‍റുകള്‍ നടത്തുന്ന കെഎഫ്സി ഇന്ത്യ, 2024 ഓടെ വനിതാ ജീവനക്കാരുടെ മൊത്തത്തിലുള്ള അനുപാതം നിലവിലെ 30 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്.
3-4 വര്‍ഷത്തില്‍ രാജ്യത്തെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം 5000ലേക്ക് എത്തിക്കുന്നതിനാണ് കെഎഫ്സി ശ്രമിക്കുന്നത്. ‘ലിംഗവൈവിധ്യത്തില്‍ ക്രമാനുഗതമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 2013-14നു ശേഷമുള്ള 5-6 വര്‍ഷങ്ങളിലായി സ്ത്രീ ജീവനക്കാരുടെ പ്രാതിനിധ്യം 7-8 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി വളര്‍ന്നു. അതില്‍ ടീം അംഗങ്ങളും റെസ്റ്റോറന്‍റുകളുടെ നേതാക്കളും ഉള്‍പ്പെടുന്നു, “കെഎഫ്സി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സമിര്‍ മേനോന്‍ പറഞ്ഞു.
കമ്പനി ഡാര്‍ജിലിംഗിലാണ് ആദ്യത്തെ വനിതാ റെസ്റ്റോറന്‍റ് തുറന്നത്. രണ്ടാമത്തേത് ഹൈദരാബാദില്‍ അടുത്തിടെ തുറന്നു, ഇത് ലോകത്തിലെ 25,000-ാമത് കെഎഫ്സി റെസ്റ്റോറന്‍റ് കൂടിയാണ്.