November 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കല്യാണ്‍ ജൂവലേഴ്സ് പുതിയ 3 ഷോറൂമുകള്‍ തുറന്നു

1 min read

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് മഹാരാഷ്ട്രയിലെ കോലാപ്പൂരിലും സംഭാജിനഗറിലും (ഔറംഗബാദ്) ഇതാദ്യമായി പുതിയ ഷോറൂമുകള്‍ തുറന്നു. ഇതോടൊപ്പം ന്യൂഡല്‍ഹിയിലെ കമലാ നഗറിലും പുതിയ ഷോറൂമിന് തുടക്കമിട്ടു. പുതിയ മൂന്നു ഷോറൂമുകള്‍ തുറന്നതോടെ ആഗോളതലത്തില്‍ ആകെ 158 സ്റ്റോറുകളാണ് ഇപ്പോള്‍ കല്യാണ്‍ ജൂവലേഴ്സിനുള്ളത്. ടിയര്‍-2, ടിയര്‍-3 വിപണികളില്‍ പ്രവേശിക്കുന്നതിനുള്ള ബ്രാന്‍ഡിന്‍റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഷോറൂമുകള്‍ ആരംഭിച്ചത്. ന്യൂഡല്‍ഹി പോലെയുള്ള മെട്രോകളില്‍ തുടര്‍ന്നും സാന്നിദ്ധ്യം ഉറപ്പാക്കുകയും ഏറ്റവും അടുത്ത് സൗകര്യപ്രദവുമായ രീതിയില്‍ ഉപയോക്താക്കള്‍ക്ക് ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കല്യാണ്‍ ജൂവേലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനാണ് ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ കല്യാണ്‍ ജൂവലേഴ്സ് തുടര്‍ച്ചയായ നിക്ഷേപങ്ങളിലൂടെയും വികസനപദ്ധതികളിലൂടെയും ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ മികച്ച സാന്നിദ്ധ്യം ഉറപ്പുവരുത്തിയെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഏറ്റവും മികച്ച ജൂവലറി ഷോപ്പിംഗ് കേന്ദ്രമായി കല്യാണ്‍ ജൂവലേഴ്സ് മാറി. മഹാരാഷ്ട്രയില്‍ പുതിയ രണ്ട് ഷോറൂമുകളും ന്യൂഡല്‍ഹിയില്‍ പുതിയ ഒരു ഷോറൂമും തുറന്നത് സേവനത്തിന്‍റെ പിന്തുണയോടെയുള്ള വ്യക്തിഗത ഷോപ്പിംഗ് അനുഭവം കൂടുതലായി ഉപയോക്താക്കള്‍ക്ക് ഈ വിപണികളില്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ്. ശക്തമായ വിപണിവിഹിതവും വിവാഹ, ഉത്സവ ആഭരണ ഉപയോക്താക്കളുടെ തിരിച്ചുവരവും കണക്കിലെടുത്ത് ആകമാന വളര്‍ച്ചയ്ക്കായി വിപണിവിഹിതം വിപുലമാക്കുന്നതിനും കൂടുതല്‍ പ്രതിബദ്ധതയുള്ള ഉപയോക്തൃ അടിത്തറ വളര്‍ത്തിയെടുക്കുന്നതിനുമാണ് കല്യാണ്‍ ബ്രാന്‍ഡ് പരിശ്രമിക്കുന്നത്.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്
Maintained By : Studio3